ആർക്കുണ്ട് ഇത്ര ധൈര്യം? ചീറ്റയെ ചുംബിച്ച് യുവതി
Saturday, May 3, 2025 3:15 PM IST
ഒരു ചീറ്റയെ ചുംബിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഒരു സ്ത്രീ ചീറ്റയെ ചുംബിക്കുന്ന ഹൃദയസ്പർശിയായ നിമിഷം പങ്കുവെക്കുന്നു. പക്ഷേ, വീഡിയോ കണ്ടവർ അവളെ 'ഭ്രാന്തി' എന്നാണ് വിളിക്കുന്നത്.
ലിസ ടോറ ജാക്വലിൻ കൈറ്റോസാഹോ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ചീറ്റയെ സൗമ്യമായി ലാളിക്കുകയും അത് സമാധാനപരമായി നിലത്ത് കിടക്കുമ്പോൾ അതിന്റെ തലയിൽ ഒരു ചുംബനം പോലും നടത്തുകയും ചെയ്യുന്ന മനോഹരമായ ഒരു നിമിഷമാണുള്ളത്.
വന്യമായ സഹജവാസനയ്ക്കും വേഗതയ്ക്കും പേരുകേട്ട ചീറ്റ വളരെ ശാന്തമായിട്ടാണ് ഇതിൽ കാണുന്നത്. ഇതാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്. വീഡിയോയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ നേടാൻ കഴിഞ്ഞു.
ലിസയും ചീറ്റയും തമ്മിലുള്ള അപൂർവ ബന്ധത്തിൽ നിരവധിപ്പേർ അത്ഭുതപ്പെട്ടപ്പോൾ, ചിലർക്ക് അവരുടെ അവിശ്വാസം പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല, പലരും അവളെ "ഭ്രാന്തി" എന്ന് വിളിച്ചു. ചിലരാകട്ടെ ഇങ്ങനെ ഇടപെടുന്നതിവന്റെ അപകടത്തെക്കുറിച്ചും കമന്റ് ചെയ്തു.