ആ പോകുന്നത് ഒരു ഹിമപ്പുലി അല്ലേ? അപൂർവ്വ ഭാഗ്യമെന്ന് യാത്രക്കാർ
Thursday, May 8, 2025 4:51 PM IST
ട്രക്കിംഗിനോ, വിനോദയാത്രയ്ക്കോ ഒക്കെയായി കാട്ടിലും മറ്റും പോകുന്പോൾ വന്യമൃഗങ്ങളെ കണ്ടിരുന്നെങ്കിലെന്നു പലരും ആശിക്കുമല്ലേ. ചിലരുടെയൊക്കെ മുൻപിൽ മൃഗങ്ങൾ അവിചാരിതമായി വന്നു വീഴും ചിലർക്കാകട്ടെ അതിനുള്ള ഭാഗ്യവും ലഭിക്കാറില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ യാത്രക്കിടയിൽ യാദൃശ്ചികമായി കടന്നു വരുന്ന ഒരു അതിഥിയെ കാണാം.
വിനോദ സഞ്ചാരികൾ പകർത്തിയതാണ് വീഡിയോ. വീഡിയോയിൽ കാണുന്ന അതിഥി ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിലെ റോഡിലൂടെ നടന്നു പോകുന്ന ഒരു ഹിമപ്പുലിയാണ്. പലപ്പോഴും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന ഒരു കാഴ്ച്ചയാണിതെന്നും അത് അന്പരിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലോയെന്നുമാണ് പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കും എഏഴുമണിക്കും ഇടയിൽ കാസോയിൽ നിന്ന് നാക്കോയിലേക്ക് പോകുന്പോഴാണ് ഹിമപ്പുലിയെ കണ്ടതെന്നാണ് സൂചന.
'യാത്രയിലെ മാന്ത്രികമായ ഒരു നിമിഷം' എന്ന കാപ്ഷനോടെയാണ് ജതിൻ ഗുപ്ത എന്ന ട്രാവൽ വ്ലോഗർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രാ സംഘത്തിന്റെ കാർ മുന്നോട്ട് പോകുമ്പോൾ ഒരു ഹിമപ്പുലി റോഡിലൂടെ പോകുന്നതയാണ് കാണുന്നത്. അപൂർവ മൃഗമാണ് ഹിമപ്പുലി അതുകൊണ്ടു തന്നെ ഇവയെ കാണുന്നതും വല്ലപ്പോഴുമായിരിക്കും.