കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​വി​ധേ​യം; ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് ചൈ​ന
Friday, March 20, 2020 11:51 AM IST
ലോ​കം മു​ഴു​വ​ന്‍ ഭീ​തി​യു​ടെ ഇ​രു​ട്ട് പ​ര​ത്തി മ​നു​ഷ്യ​ജീ​വ​ന്‍ ക​വ​രു​ന്ന കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വൈ​റ​സ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​വ​ര്‍​ന്ന​ത്.

നാ​ളു​ക​ള്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ വൈ​റ​സി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ചൈ​ന​യി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​ത ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്‍ നി​ര​യി​ല്‍ നി​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ് ചൈ​ന.

ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ന​ന്ദി വാ​ക്കു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ചൈ​നീ​സ് പ്ര​സ് ഏ​ജ​ന്‍​സി സി​ന്‍​ഹു​വ ന്യൂ​സാ​ണ് ഇ​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.