തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി; കു​ഞ്ഞു​മാ​യി മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Tuesday, December 31, 2019 12:09 PM IST
ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ശ്വാ​സം കി​ട്ടാ​തെ പി​ട​ഞ്ഞ കൊ​ച്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ൻ​ബ​റ​യി​ലാ​ണ് സം​ഭ​വം. എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് ഭ​ക്ഷ​ണം കു​ടു​ങ്ങി​യ​ത്. ശ്വാ​സം കി​ട്ടാ​തെ പി​ട​ഞ്ഞ കു​ഞ്ഞി​നെ​യും കൊ​ണ്ട് മാ​താ​പി​താ​ക്ക​ൾ ഓ​ടി​ക്ക​യ​റി​യ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ്.

കു​ഞ്ഞി​നെ കൈ​യി​ൽ വാ​ങ്ങി​യ സ​ർ​ജ​ന്‍റ് ജാ​സ​ണ്‍ ലീ ​കു​ഞ്ഞി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണം പു​റ​ത്തേ​ക്ക് പോ​കു​ക​യും കു​ട്ടി ശ്വ​സി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ അ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

കു​ട്ടി​ക​ളു​ടെ തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി​യാ​ൽ ചെ​യ്യേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് അ​വ​ർ കു​ട്ടി​യേ​യും മാ​താ​പി​താ​ക്ക​ളെ​യും മ​ട​ക്കി അ​യ​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.