കുഞ്ഞ് ജനിച്ചു മൂന്നു മാസം കഴിയുമ്പോള്‍ പാറ്റി ഗര്‍ഭിണിയാകും; ഇതാണ് 12 വര്‍ഷമായി പതിവ്: നാലുദിവസം അലക്ക്, അഞ്ചുമണിക്കൂർ‌ മടക്കൽ
കൗ​തു​ക​ത്തോ​ടെ​യ​ല്ലാ​തെ പാ​റ്റി ഫ​ർ​ണാ​ണ്ട​സ് – ​കാ​ർ​ലോ​സ് ദ​മ്പ​തി​ക​ളു​ടെ ജീ​വി​തം നോ​ക്കി​ക്കാ​ണാ​നാ​കി​ല്ല. മൂ​ന്നു മാ​സം മു​ൻ​പാ​ണ് പാ​റ്റി 15–ാമ​ത്തെ കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. ഇ​പ്പോ​ഴി​ത പാ​റ്റി വീ​ണ്ടും ഗ​ർ​ഭി​ണി​യാ​ണ്.

കു​ഞ്ഞ് ജ​നി​ച്ച് മൂ​ന്നു മാ​സം ക​ഴി​യു​ന്പോ​ൾ പാ​റ്റി വീ​ണ്ടും ഗ​ർ​ഭി​ണി​യാ​കും. ഇതാണ് കഴിഞ്ഞ 12 വർഷമായി പാറ്റിയുടെ പതിവ്. 2008ലാണ് പാറ്റി ആദ്യമായി ഗർഭം ധരിച്ചത്. 2021 മേ​യി​ൽ പു​തി​യ അ​തി​ഥി എ​ത്തു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

15 പേ​രി​ൽ 10 പെ​ൺ​കു​ട്ടി​ക​ളും 5 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ൽ ആ​റു​പേ​ർ ഇ​ര​ട്ട​ക​ളും. അച്ഛന്‍റെ പേരിന്‍റെ ആദ്യത്തെ അക്ഷരമായ ‘സി’ ​യി​ലാ​ണ് 15 കു​ട്ടി​ക​ളു​ടെ​യും പേ​രു​ക​ൾ തു​ട​ങ്ങു​ന്ന​ത്.നാ​ലു ദി​വ​സം അ​ല​ക്ക്, അ​ഞ്ച് മ​ണി​ക്കൂ​ർ മ​ട​ക്കാ​ൻ

ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് പാ​റ്റി​യു​ടെ തു​ണിയല​ക്ക്. ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ വേ​ണം തു​ണി​ക​ൾ മ​ട​ക്കി വ​യ്ക്കാ​ൻ. ഇ​വ​രെ കാ​ണു​മ്പോ​ൾ ഈ ​കു​ഞ്ഞു​ങ്ങ​ളെ​ല്ലാം നി​ങ്ങ​ളു​ടെ​താ​ണോ എ​ന്ന് പ​ല​രും ഞ​ങ്ങ​ളോ​ട് ചോ​ദി​ക്കും.

ഈ ​കു​ഞ്ഞു​ങ്ങ​ളെ​ല്ലാം എ​ന്‍റെ​യാ​ണെ​ന്നു പ​റ​യു​മ്പോ​ൾ പ​ല​ർ​ക്കും അ​ദ്ഭു​ത​മാ​ണ്. ഇ​ത്ര​യും കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​കാ​ൻ ക​ഴി​യു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല’– പാ​റ്റി ഹെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.8 am to 8.30pm

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ഒ​രു ദി​നം തു​ട​ങ്ങു​ന്ന​ത്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും പ്രാ​ർ​ഥിക്കും. തു​ട​ർ​ന്ന് സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ പ്രാ​യ​മാ​യ​വ​രെ ബ​സ് വ​രു​മ്പോ​ൾ അ​യ​ക്കും.

ആ​റ് മ​ണി​യോ​ടെ കു​ട്ടി​ക​ൾ തി​രി​ച്ച് വീ​ട്ടി​ലെ​ത്തും. അ​തി​നു ശേ​ഷം എ​ല്ലാ​വ​രും ഒ​രു​മി​ച്ച് അ​ത്താ​ഴം ക​ഴി​ക്കു​ക​യും 8.30 ഓ​ടെ ഉ​റ​ങ്ങു​ക​യും ചെ​യ്യും. നോ​ർ​ത്ത് ക​ര​ലി​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ അ​ഞ്ച് ബെ​ഡ്റൂ​മു​ക​ളു​ള്ള വീ​ട്ടി​ലാ​ണ് ഈ ​വ​ലി​യ കു​ടും​ബ​ത്തി​ന്‍റെ താ​മ​സം.ആ​ഴ്ച​യി​ൽ ഏ​ക​ദേ​ശം 37,000 രൂ​പ​യോ​ള​മാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള ചി​ല​വ്. കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റ​ല്ലെ​ന്നും പാ​റ്റി പ​റ​യു​ന്നു.

നി​ല​വി​ലു​ള്ള 16 സീ​റ്റ് ബ​സ് മാ​റ്റി, കു​ടും​ബ സ​മ്മേ​തം സ​ഞ്ച​രി​ക്കാ​ൻ പു​തി​യ ബ​സ് വാ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​റ്റി​യും കു​ടു​ബ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.