"അ​മ്പ​ട ക​ള്ളാ...'; ഐ​സ് ബോ​ക്‌​സ് മോ​ഷ്ടി​ക്കു​ന്ന മു​ത​ല​യെ കാ​ണാം
Wednesday, March 22, 2023 3:58 PM IST
എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ആ​ഹാ​രം എ​ന്ന​ത് മു​ഖ്യ​മാ​ണ​ല്ലൊ. ഭ​ക്ഷ​ണം ക​ണ്ടെ​ത്താ​നാ​യി പ​ല മൃ​ഗ​ങ്ങ​ളും പ​ല വ​ഴി​ക​ളാ​ണ് പ്ര​യോ​ഗി​ക്കാ​റ്. എ​ന്നാ​ല്‍ ആ​ഹാ​ര​ത്തി​നാ​യി മോ​ഷ്ടി​ക്കു​ന്ന മൃ​ഗ​ങ്ങ​ള്‍ ന​ന്നേ കു​റ​വാ​യി​രി​ക്കും.

ഇ​ത്ത​ര​മൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ
ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ല്‍ നി​ന്ന് 2.5 മ​ണി​ക്കൂ​ര്‍ അ​ക​ലെ​യു​ള്ള വാ​ട്ട​ര്‍​ബ​ര്‍​ഗ് പ​ര്‍​വ​ത​നി​ര​ക​ളു​ടെ താ​ഴ്വ​ര​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന റീ​റ്റ്സ്പ്രൂ​ട്ട് എ​ന്ന സ​ഫാ​രി പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ ധാ​രാ​ളം സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്താ​റു​ണ്ട്. ഇ​വി​ടു​ള്ള ത​ടാ​ക​ത്തി​ല്‍ മു​ത​ല​ക​ളു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രിക​ള്‍ ഒ​രു ജീ​പ്പി​ലാ​യി ഇ​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ആ​ഹാ​രം നി​ല​ത്താ​യി ഉ​ണ്ട്.

അ​തി​ന​ടു​ത്താ​യി ഒ​രു മു​ത​ല​യും. ഈ ​മു​ത​ല ആ​ഹാ​രം എ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​ണ്. മു​ത​ല കൂ​ള​ര്‍ ബോ​ക്‌​സു​മാ​യി ന​ദി​യി​ലേ​ക്ക് പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ ഒ​ടു​വി​ലു​ള്ള​ത്.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ കമന്‍റു​ക​ള്‍ ല​ഭി​ച്ചു. "മു​ത​ല​യ്ക്ക് ഇ​ന്ന് കു​ശാ​ലാ​യി' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.