ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Thursday, June 27, 2019 2:29 PM IST
ലാൻഡിംഗിനിടെ വിമാനത്തിന് തീപിടിച്ച് അപകടമുണ്ടാകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബീരിയയിലെ ബുരിയാട്ടിയ റിപ്പബ്ലിക്കിലെ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേർ മരിച്ചു.
റഷ്യൻ നിർമിത എഎൻ 24 വിമാനത്തിനാണ് തീപിടിച്ചത്. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി ചെറിയ കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ജീവനക്കാർ ഉൾപ്പെടെ 46 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്.