ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്ന നായ; ചിത്രത്തിനു പിന്നിലെ കഥയറിയാം
നാ​യ​ക​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെ ക​ഥ മു​ന്പും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. നാ​യ​ക​ളു​ടെ യ​ജ​മാ​ന സ്നേ​ഹ​മാ​ണ് അ​വ​യെ വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​തും. തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള നാ​യ​യു​ടെ വിശേഷമാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബോ​ൺ​കു​ക്ക് എ​ന്നാ​ണ് നാ​യ​യു​ടെ പേ​ര്.

ആ​റു​ദി​വ​സ​മാ​യി ഒ​രു ആ​ശു​പ​ത്രി​യു​ടെ മു​ന്പി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന നാ​യ​യു​ടെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യ​ത്. നാ​യ​യു​ടെ ഉ​ട​മ​സ്ഥ​ൻ അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​ദി​വ​സം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ത​ന്‍റെ യ​ജ​മാ​ന​നെ കാ​ത്ത് ബോ​ൺ​കു​ക്ക് ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് നി​ൽ​പ്പ് തു​ട​ങ്ങി. യ​ജ​മാ​ന​നാ​യ സെ​മാ​ൽ സെ​ൻ‌​തു​ർ​ക്കി​നെ കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സിനു പി​ന്നാ​ലെ​യാ​ണ് ബോ​ൺ​കു​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

സെ​മാ​ന്‍റെ ബ​ന്ധു​ക്ക​ൾ നാ​യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ നായ തി​രി​ച്ചെ​ത്തും. നാ​യ​യു​ടെ യ​ജ​മാ​ന സ്നേ​ഹം ക​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നാ​യ​യെ ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യ്ക്ക് അ​വ​ർ ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കി​യി​രു​ന്നു. ആ​റു ദി​വ​സ​ത്തി​നു ശേ​ഷം സെ​മാ​ൽ ഡി​സ്ചാ​ർ​ജ് ആ​യ​തോ​ടെ യ​ജ​മാ​നൊ​പ്പ​മാ​ണ് ബോ​ൺ​കു​ക്ക് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.