കരുതലാണ്, കാവലാണീ റാണി..! ഷോക്കേറ്റിട്ടും വീട്ടുകാർക്കു രക്ഷകയായി വളർത്തുനായ
പൊ​​ട്ടി വീ​​ണ ലൈ​​ൻ​​ക​​ന്പി​​യി​​ൽ​നി​​ന്നു ഷോ​​ക്കേ​​ൽ​​ക്കാ​​തെ കു​​ടും​​ബ​​ത്തി​​ലെ നാ​​ലു പേ​​രെ വ​​ള​​ർ​​ത്തു നാ​​യ ര​​ക്ഷി​​ച്ചു. നെ​​ടും​​കു​​ന്നം തൊ​​ട്ടി​​ക്ക​​ൽ ചെ​​രി​​വു​​വീ​​ട്ടി​​ൽ മേ​​രി​​ക്കു​​ട്ടി, മ​​ക​​ൾ പ്രി​​യ, കൊ​​ച്ചു​​മ​​ക്ക​​ളാ​​യ ഹൃ​​ദ്യ, വേ​​ദ എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​വ​​രു​​ടെ റാ​​ണി എ​​ന്ന വ​​ള​​ർ​​ത്തു​​നാ​​യ ര​​ക്ഷി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ലും കാ​​റ്റി​​ലും തേ​​ക്കു​​മ​​ര​​ത്തി​​ന്‍റ ശി​​ഖ​​രം വീ​​ണു വൈ​​ദ്യു​​തി ലൈ​​ൻ പൊ​​ട്ടി റോ​​ഡി​​ൽ വീ​​ണു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. തൊ​​ട്ടി​​ക്ക​​ലി​​ൽ ക​ട ന​​ട​​ത്തു​​ന്ന ഇ​​വ​​ർ ക​​ട അ​​ട​​ച്ച​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ർ​​ക്കു മു​​ൻ​​പി​​ൽ ന​​ട​​ന്നി​രു​ന്ന നാ​​യ പെ​​ട്ടെ​​ന്നു ഷോ​​ക്കേ​​റ്റു തെ​​റി​​ച്ചു വീ​​ണു. എ​ങ്കി​ലും വീ​ട്ടു​കാ​ർ​ക്ക് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു മ​ന​സി​ലാ​യി​ല്ല.

തു​​ട​​ർ​​ന്ന് നാ​​യ കു​​ര​​യ്ക്കാ​​ൻ തു​​ട​​ങ്ങി. വീ​​ട്ടു​​കാ​​ർ മു​ന്നി​ലേ​ക്കു പോ​കാ​ൻ നാ​യ സ​മ്മ​തി​ച്ചി​ല്ല. കു​ര ശ​ക്ത​മാ​യ​തോ​ടെ വീ​ട്ടു​കാ​ർ മു​ന്നി​ലേ​ക്കു ടോ​ർ​ച്ച് തെ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് വൈ​​ദ്യു​​തി ക​​ന്പി പൊ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്.

ഉ​​ട​​ൻ ത​​ന്നെ വി​​വ​​രം ക​​റു​​ക​​ച്ചാ​​ൽ കെ​എ​സ്ഇ​​ബി ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ച്ചു. അ​​ധി​​കൃ​​ത​​രെ​​ത്തി വൈ​​ദ്യു​​തി​ബ​​ന്ധം വിഛേ​​ദി​​ച്ചു. ഷോ​​ക്കേ​​റ്റ റാ​​ണി​​യു​​ടെ കാ​​ലി​​നു പ​​രി​​ക്കു​​ണ്ട്. ര​​ണ്ടു​​മാ​​സം മു​​ൻ​​പ് വീ​​ട്ടി​​ലെ​​ത്തി​​യ തെ​​രു​​വു​​നാ​​യ ജീവ​​ൻ ര​​ക്ഷി​​ച്ച സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഇ​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.