മ​ദ്യല​ഹ​രി​യി​ൽ ജി​റാ​ഫി​ന്‍റെ പുറത്തു വലിഞ്ഞുക​യ​റിയ യു​വാ​വിനു സംഭവിച്ചത്...
മൃ​ഗ​ശാ​ല​യി​ൽ ജി​റാ​ഫി​ന്‍റെ പു​റ​ത്തു ക​യ​റി​യ​യാ​ൾ​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ക​സാ​ഖ​സ്ഥാ​നി​ലെ ഷൈം​കെ​ന്‍റ് മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചാ​ണ് ഇ​ദ്ദേ​ഹം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​യ​ത്.

സ​മീ​പ​ത്തെ ക​മ്പി വേ​ലി​യി​ൽ കൂ​ടി ക​യ​റി ജി​റാ​ഫി​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച ഇ​ദ്ദേ​ഹം താ​ഴേ​ക്ക് ഇ​റ​ങ്ങി ജി​റാ​ഫി​ന്‍റെ ശ​രീ​ര​ത്തി​ൽ ഇ​രു​ന്നു. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ദ്ദേ​ഹ​ത്തെ ജി​റാ​ഫ് കു​ട​ഞ്ഞ് നി​ല​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

നി​ല​ത്ത് നി​ന്നും എ​ഴു​ന്നേ​റ്റ ഇ​യാ​ൾ വേ​ലി​യുടെ മുകളിൽ ക​യ​റി എന്നാൽ ജി​റാ​ഫ് വീ​ണ്ടും സ​മീ​പ​ത്ത് എ​ത്തിയപ്പോൾ ഇ​യാ​ൾ വീ​ണ്ടും ആ​ദ്യ​ത്തേ​തു പോ​ലെ ആ​വ​ർ​ത്തി​ച്ചു. ജി​റാ​ഫ് വീണ്ടും ഇ​യാ​ളെ നി​ല​ത്തേ​ക്ക് കു​ട​ഞ്ഞെ​റി​യു​ക​യും ചെയ്തു.

പി​ന്നീ​ട് അൽപ്പ സമയത്തിനു ശേഷം ഇ​യാ​ൾ തി​രി​കെ പോ​രു​ക​യും ചെ​യ്തു. മൃ​ഗ​ശാ​ല​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. ഇ​യാ​ൾ​ക്ക് ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.