"ആത്മഹത്യയല്ല, നിങ്ങൾ കൊന്നതാണ്; കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്..'
Wednesday, November 14, 2018 12:29 PM IST
ഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങൾ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ജേഷ്ഠ പുത്രി ഗാഥാ മാധവാണ് ഇത്തരമൊരു ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.
ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറിൽ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകൾ അദ്ദേഹത്തിനെതിരെ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടുകൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്.