പലതരത്തിലുള്ള വീഡിയോകള്‍ ദിവസേന സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചിലത് വൈറലാകുന്നത് ഹൃദയഹാരിയായ ഉള്ളടക്കം മൂലമാണ്.

അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ഡോ. സുമിതാ മിശ്ര ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പ്രായമായ ദമ്പതിമാരെ കാണാം.

അവര്‍ നിലത്തായി ഇരിക്കുകയാണ്. ഇതില്‍ സ്ത്രീ അവരുടെ ഭര്‍ത്താവിന് സ്നേഹപൂര്‍വം ഭക്ഷണവും വെള്ളവും നല്‍കുന്നത് കാണാനാകും. "ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത് കേള്‍ക്കാം.

ഏതായാലും ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടിരിക്കുകയാണ്. വീഡിയോ ഒരുപാടുപേർ റീപോസ്റ്റ് ചെയ്ത് കഴിഞ്ഞു.

ഇവരുടെ സ്നേഹത്തെക്കുറിച്ച് നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സ്നേഹം എങ്ങും മായുന്നില്ല എന്നായിരുന്നു ഒരു കമന്‍റ്.