കാ​ടു​ക​യ​റി​യ അ​മ്മ തി​രി​ച്ചെ​ത്തി പാ​ൽ കൊ​ടു​ത്തു; ആ​ന​യോ​ളം സ്നേ​ഹം നുകർന്ന് കു​ട്ടി​ക്കു​റു​മ്പ​ൻ ഹാ​പ്പി
പി​റ​ന്ന​യു​ട​നെ വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​വാ​തെ കാ​ടു​ക​യ​റി​യ അ​മ്മ രാ​ത്രി​യി​ൽ കു​ട്ടി​യെ തെ​ര​ഞ്ഞ് തി​രി​ച്ചെ​ത്തി. ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന ക​ണ്ട​തോ​ടെ കു​ട്ടി​യെ തു​മ്പി​കൊ​ണ്ട് ചേ​ർ​ത്ത് നി​ർ​ത്തി ആ​ന​യോ​ളം​പോ​ന്ന അ​മ്മ​സ്നേ​ഹം ആ​വോ​ളം ഊ​ട്ടി. പി​റ​ന്നി​ട്ട് തു​ള്ളി വെ​ള്ളം അ​ക​ത്തോ​ട്ടു​പോ​വാ​തെ അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​ക്കു​റു​മ്പ​ൻ അ​മ്മ​യു​ടെ സ്നേ​ഹ​മു​ണ്ട് ആ​വേ​ശ​ത്തി​ലാ​യി.

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​ർ തീ​ര​ത്ത് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പി​റ​ന്ന ആ​ന​ക്കു​ട്ടി​യെ തേ​ടി​യാ​ണ് അ​മ്മ ആ​ന എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ കാ​ടു​ക​യ​റി പോ​യ അ​മ്മ​യാ​ന​യെ കാ​ത്തു ക​ഴി​യു​ക​യാ​യി​രു​ന്നു ആ​ന​ക്കു​ട്ടി​യും വ​ന​പാ​ല ക​രും. അ​മ്മി​ഞ്ഞ​പാ​ൽ തു​ള്ളി കി​ട്ടാ​തെ ഒ​ടു​വി​ൽ ആ​ന​ക്കു​ട്ടി ത​ള​ർ​ന്നു കി​ട​പ്പാ​യി. രാ​ത്രി ആ​യ​പ്പോ​ൾ അ​മ്മ വ​ന്നു പാ​ലൂ​ട്ടി സ്‌​നേ​ഹം ചൊ​രി​ഞ്ഞു. ബു​ധ​നാ​ഴ്ച പ​ക​ലാ​യ​പ്പോ​ൾ അ​മ്മ​യാ​ന വീ​ണ്ടും കാ​ടു​ക​യ​റി.

ഇ​ന്ന​ലെ കാ​ല​ത്ത് ആ​റി​ന് ടാ​പ്പിം​ഗി​ന് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​ക്കു​ട്ടി​യെ ആ​ദ്യം ക​ണ്ട​ത്. റി​സ​ർ​വോ​യ​റി​ന്‍റെ തീ​ര​ത്ത് ചെ​രി​ഞ്ഞ സ്ഥ​ല​ത്ത് പ്ര​സ​വി​ച്ചു വീ​ണ ആ​ന​ക്കു​ട്ടി റി​സ​ർ​വോ​യ​റി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ചു ക​ര​ക്കു​ക​യ​റ്റാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ അ​മ്മ​യാ​ന കാ​ടു​ക​യ​റി.

എ​ന്നാ​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ കു​ട്ടി​ക്കു​റു​മ്പ​ന് ര​ക്ഷ​ക​രാ​യി. റി​സ​ർ​വോ​യ​റി​ന്‍റെ ചെ​ളി നി​റ​ഞ്ഞ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ ആ​ന​ക്കു​ട്ടി​യെ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. പി​ന്നീ​ട് ആ​ന​ക്കു​ട്ടി​യെ വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ഇ​പ്പോ​ൾ വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണി​യി​ലാ​ണ് കു​ട്ടി​യാ​ന. കു​ട്ടി​യാ​ന കു​റു​മ്പു​കാ​ട്ടി ഉ​ല്ലാ​സ​വാ​നാ​ണ്. കാ​വ​ലാ​യി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക രും. ​രാ​ത്രി അ​മ്മ​യാ​ന വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.