ചൂടിനെ കൊന്നേ തീരൂ; വൈറലായി ആനക്കൂട്ടത്തിന്‍റെ വീഡിയോ
Wednesday, May 4, 2022 4:38 PM IST
ചൂടിനെ പ്രതിരോധിക്കാൻ യാതൊരു വഴികളുമില്ലാതെ ബുദ്ധിമുട്ടുകയാണ് മനുഷ്യരും മൃഗങ്ങളുമെല്ലാം. ദിനം പ്രതി ചൂടിന്‍റെ കാഠിനൃം ഏറിവരികയുമാണ്. ഇത്തരത്തിൽ എങ്ങനെയെങ്കിലും കുറച്ചു തണുപ്പുകിട്ടാൻ ചെളി വെള്ളത്തിൽ പുരണ്ടു കളിക്കുന്ന ആനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചൂടിൽ ശരീരത്തിന് തെല്ല് ആശ്വാസം നൽകാനായി എന്തുംചെയ്യാമെന്ന സ്ഥിതിയിലാണ് അവർ. "ചില തമാശകൾ. ഇങ്ങനെയാണ് അവർ ചൂടിനെ കൊല്ലുന്നത്' എന്ന തലക്കെട്ടോടെയാണ് പർവീണ്‍ കശ്വാൻ ഐഎഫ്എസ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒഡിഷയിലെ മയൂർഭൻജിൽ ബരിപ്പാട ഡിവിഷനിലുള്ള രാസ്ഗോവിന്ദ്പൂർ വനമേഖലയിൽ നിന്നാണ് ഈ കാട്ടാനക്കൂട്ടത്തിന്‍റെ രസകരമായ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.