അ​ഞ്ചു രാ​ജ്യ​ങ്ങ​ള്‍, 15 കു​ടും​ബ​ങ്ങ​ള്‍; ശ്ര​ദ്ധ നേ​ടി ലോ​ക്ക്ഡൗ​ണ്‍ ദുഃ​ഖ​വെ​ള്ളി​യി​ലെ കു​രി​ശിന്‍റെ വ​ഴി
Saturday, April 11, 2020 1:07 PM IST
പ്രാ​രം​ഭ പ്രാ​ര്‍​ത്ഥ​ന നെ​ടും​കു​ന്ന​ത്താ​യി​രു​ന്നു. ഒ​ന്നാം സ്ഥ​ലം അ​യ​ര്‍​ല​ന്‍​ഡി​ല്‍. കു​വൈ​റ്റും സിംഗപ്പൂ​രും ഇം​ഗ്ല​ണ്ടു​മൊ​ക്കെ ക​ട​ന്ന് മു​ന്നോ​ട്ടുനീ​ങ്ങി​യ കു​രി​ശിന്‍റെ വ​ഴി ഒ​ടു​വി​ല്‍ സ​മാ​പി​ച്ച​തും നെ​ടും​കു​ന്ന​ത്താ​ണ്.

ലോ​ക് ഡൗ​ണ്‍ മൂ​ലം പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം സാ​ധ്യമ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​ടും​കു​ന്നം പ​താ​ലി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വാ​ട്സ​പ്പ് ഗ്രൂ​പ്പാ​യ പ​താ​ലി​സം കു​ടും​ബാം​ഗ​ങ്ങ​ളുടെ പ്രാ​ര്‍​ഥ​നാ സം​ഗ​മ​ത്തി​ന് പു​തി​യ വ​ഴി തേ​ടി​യ​ത്.

പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ത്ത​ര​മൊ​രു കു​രി​ശി​ന്‍റെ വ​ഴി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്. ഗ്രൂ​പ്പം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​പ്പോ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കൊ​റോ​ണ ഭീ​തി​ക്കു ന​ടു​വി​ല്‍ ക​ഴി​യു​ന്ന ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം പേ​രും താ​ത്പ​ര്യ​മ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യി​ലെ ഓ​രോ സ്ഥ​ല​വും മ​റ്റു പ്രാ​ര്‍​ഥ​ന​ക​ളും ഓ​രോ​രു​ത്ത​ര്‍​ക്കാ​യി നി​ശ്ച​യി​ച്ചു ന​ല്‍​കി. എ​ല്ലാ​വ​രും പാ​ട്ടും പ്രാ​ര്‍​ത്ഥ​ന​യും കു​ടും​ബ​സ​മ​തേം വാ​യി​ച്ച് റെ​ക്കോ​ര്‍​ഡ് ചെ​യ്ത് വീ​ഡി​യോ വാ​ട്സാ​പ്പി​ല്‍ അ​യ​ച്ചു.

പ​തി​നെ​ട്ടു വീ​ഡി​യോ​ക​ളും കോ​ര്‍​ത്തി​ണ​ക്കി ഓ​രോ​രു​ത്ത​രു​ടെ​യും പേ​രും സ്ഥ​ല​വും ഉ​ള്‍​പ്പെ​ടു​ത്തി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഫേ​സ്ബു​ക്കി​ലും വാ​ട്സ്ആപ്പി​ലും പോ​സ്റ്റു ചെ​യ്തു. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​രേ സ​മ​യം ഈ ​വീ​ഡി​യോ കാ​ണു​ക​യും ചെ​യ്തുവെന്ന് കുരിശി​ന്‍റെ വ​ഴി​യി​ല്‍ പ​ങ്കാ​ളി​യാ​യ 79കാ​ര​ന്‍ പി.​വി. ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളിൽ ശ്ര​ദ്ധ നേ​ടി​യ 32 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ കൊ​റോ​ണ മ​ഹാ​മാ​രി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ലോ​കം മു​ഴു​വ​നു​മു​ള്ള മ​നു​ഷ്യ​ര്‍​ക്കാ​ണ് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.