വി​ഴു​ങ്ങു​ക​യ​ല്ല, ത​ലോ​ട​ലാ​ണ്! ധൈ​ര്യ​മു​ണ്ടോ? മ​സാ​ജ് ചെ​യ്യാ​ൻ പാ​മ്പു​ക​ൾ റെ​ഡി!
Friday, January 1, 2021 5:25 PM IST
പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കാ​നും ഓ​ജ​സ് വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് പ​ല​രും സ്പാ​ക​ളി​ല്‍ മ​സാ​ജ് ചെ​യ്യാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​സാ​ജ് ചെ​യ്യു​ന്ന​വ​ർ അ​ല്പം അ​പ​ക​ട​കാ​രി​ക​ളാ​ണെ​ങ്കി​ലോ?​ഈ​ജി​പ്തി​ലു​ള്ള ഒ​രു​സ്പാ​യി​ലെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

മ​നു​ഷ്യ​ര്‍​ക്ക് പ​ക​രം ഇ​വി​ടെ മ​സാ​ജ് ചെ​യ്യു​ന്ന​ത് പാ​മ്പു​ക​ളാ​ണ്! ഞെ​ട്ടി​യോ. കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​മെ​ങ്കി​ലും സം​ഗ​തി സ​ത്യ​മാ​ണ്. വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്.

മ​സാ​ജി​നെ​ത്തു​ന്ന​വ​രു​ടെ പു​റം​ഭാ​ഗ​ത്ത് ആ​ദ്യം എ​ണ്ണ​തേ​ച്ചു പി​ടി​പ്പി​ച്ച​തി​നു ശേ​ഷം പെ​രു​മ്പാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​മ്പു​ക​ളെ വ​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്.

ഇ​രു​പ​ത്തി​യെ​ട്ടോ​ളം പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ര​മ​ണി​ക്കൂ​ര്‍ മ​സാ​ജ് ചെ​യ്യു​ന്ന​ത്. മ​സാ​ജ് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ​പം ധൈ​ര്യ​വും കൂ​ടെ 500 രൂ​പ​യും ഉ​ണ്ടാ​യാ​ൽ മ​തി. തു​ട​ക്ക​ത്തി​ല്‍ ഭ​യം തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് ഈ ​മ​സാ​ജ് ചെ​യ്തു​ക​ഴി​ഞ്ഞ​വ​രു​ടെ അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.