അച്ഛനുമായി 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോ​തി​കു​മാ​രി​ക്ക് രാ​ഷ്‌​ട്രീ​യ ബാ​ൽ പു​ര​സ്കാ​രം
അ​ച്ഛ​നെ​യും പി​ന്നി​ലി​രു​ത്തി സൈ​ക്കി​ൾ ച​വി​ട്ടി​യ ജ്യോ​തി​കു​മാ​രി​ക്ക് രാ​ഷ്‌​ട്രീ​യ ബാ​ൽ പു​ര​സ്കാ​രം. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്താ​ണ് ഹ​രി​യാ​ന മു​ത​ൽ ബി​ഹാ​ർ​വ​രെ​യു​ള്ള 1,200 കി​ലോ​മീ​റ്റ​ർ ദൂ​രം ജ്യോ​തി സൈ​ക്കി​ൾ ച​വി​ട്ടി​യ​ത്. 'മ​റ്റേ​തു പെ​ൺ​കു​ട്ടി​യെ​യും പോ​ലെ ജ്യോ​തി​യും സാ​ധാ​ര​ണ​ക്കാ​രി​യാ​ണ്. പ​ക്ഷെ അ​ച്ഛ​നേ​യും താ​ങ്ങി, 1,200 കി​ലോ​മീ​റ്റ​ർ താ​ണ്ടി പോ​കാ​ൻ അ​വ​ളെ​ടു​ത്ത ധൈ​ര്യ​വും ശ​ക്തി​യും വാ​ക്കു​ക​ളി​ൽ വി​വ​രി​ക്കാ​നാ​കി​ല്ല' പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ​ത്തു വ​യ​സു​കാ​രി അ​ർ​ഷി​യ ദാ​സാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ല്‍ പു​ര​സ്കാ​ർ നേ​ടി​യ മ​റ്റൊ​രു കു​ട്ടി. കാ​യി​ക രം​ഗ​ത്തു​ള​ള സം​ഭാ​വ​ന​ക​ളാ​ണ് അ​ർ​ഷി​യ​യെ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.