കിട്ടിയ പത്ത് മുട്ടയിലും ഇരട്ട മഞ്ഞക്കരു; അപൂർവകാഴ്ചയിൽ അമ്പരന്ന് വീട്ടമ്മ
പതിവുപോലെ തന്നെയാണ് ത്രിഷ് മർഫി എന്ന 76 കാരി ബുൾസൈ ഉണ്ടാക്കാനായി മുട്ടകൾ എടുത്തത്. എന്നാൽ ആദ്യത്തെ മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ ഒന്നിനുപകരം രണ്ട് മഞ്ഞക്കരു.

പക്ഷെ ആ കൗതുകം അവിടം കൊണ്ടവസാനിച്ചില്ല. വാങ്ങിയ 10 മുട്ടകൾ പൊട്ടിച്ചപ്പോഴും ഇരട്ട മഞ്ഞക്കരു തന്നെയാണ് കാണാൻ കഴിഞ്ഞത്.

ബ്രിട്ടനിലെ ആൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് താൻ മിക്കപ്പോഴും മുട്ട വാങ്ങാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ത്രിഷ് മർഫി പറയുന്നു. എന്നാൽ ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു എന്ന പ്രതിഭാസം ആയിരത്തിൽ ഒന്നിലൊക്കെ സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.