പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ൾ!
Tuesday, January 28, 2020 9:36 AM IST
13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് അ​ര​ക്കി​ലോ​യി​ല​ധി​കം ത​ല​മു​ടി​യും ഒ​ഴി​ഞ്ഞ ഷാം​പൂ ക​വ​റു​ക​ളും ശ​സ്ത്ര​ക്രി​യ​വ​ഴി പു​റ​ത്തെ​ടു​ത്തു. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാണ് ന​ഗ​ര​ത്തി​ലെ വി​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

മാ​സ​ങ്ങ​ളാ​യി വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്നാ​ണ് കു​ട്ടി ഡോ​ക്ട​ർ​മാ​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് വ​യ​റ്റി​ൽ പ​ന്ത് പോ​ലെ മു​ടി​ക്കെ​ട്ടും മ​റ്റു വ​സ്തു​ക്ക​ളും അ​ടി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് എ​ൻ​ഡോ​സ്കോ​പ്പി​വ​ഴി ഇ​തു നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു മ​രി​ച്ച​തി​ൽ കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​യ​താ​വാം ഇ​ത്ത​ര​ത്തി​ലൊ​രു വൈ​കൃ​തം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.