എനിക്കു വേണ്ടത് ബിഎംഡബ്ല്യു അല്ല ജ്വാഗ്വാർ
Sunday, August 11, 2019 9:50 AM IST
മാ​​താ​​പി​​താ​​ക്ക​​ൾ ജാ​​ഗ്വാ​​ർ കാ​​ർ വാ​​ങ്ങി​​ന​​ല്കാ​​ത്ത​​തി​​ൽ അ​​രി​​ശം​​പൂ​​ണ്ട യു​​വാ​​വ് പു​​തി​​യ ബി​​എം​​ഡ​​ബ്ല്യു ന​​ദി​​യി​​ൽ ത​​ള്ളി​​യി​​ട്ടു. ഹ​​രി​​യാ​​ന​​യി​​ലെ യ​​മു​​നാ​​ന​​ഗ​​റി​​ലാ​​ണ് സം​​ഭ​​വം. താ​ൻ ആ​ഗ്ര​ഹി​ച്ച ജാ​​ഗ്വാ​​റി​​നു പ​​ക​​രം മാ​താ​പി​താ​ക്ക​ൾ ബി​​എം​​ഡ​​ബ്ല്യു വാ​​ങ്ങി​ ന​​ല്കി​​യ​​താ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യു​വാ​വ് ആ​ഡം​ബ​ര കാ​ർ ന​ദി​യി​ൽ ത​ള്ളാ​ൻ കാ​ര​ണം.

ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ൽ കു​​ത്തി​​യൊ​​ഴു​​കു​​ന്ന ന​​ദി​​യി​​ലാ​ണ് കാ​ർ ഉ​പേ​ക്ഷി​ച്ച​ത്. എ​​ന്നാ​​ൽ, ന​​ദി​​യി​​ലെ പു​​ല്ലി​​ൽ കു​​ടു​​ങ്ങി​​യ​​തി​​നാ​​ൽ വാ​ഹ​നം ഒ​​ഴു​​കി​​പ്പോ​​യി​​ല്ല. നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പി​​ന്നീ​​ട് വാ​ഹ​നം ക​​ര​​യ്ക്കെ​​ത്തി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ യു​​വാ​​വി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.

എ​ന്നാ​ൽ, യു​വാ​വ് മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള​തി​നാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. 45 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ വി​​ല വ​​രു​​ന്ന ബി​എം​ഡ​ബ്ല്യു കാ​റാ​ണ് മാ​താ​പി​താ​ക്ക​ൾ യു​വാ​വി​ന് സ​മ്മാ​നി​ച്ച​ത്. ഈ ​വാ​ഹ​നം കൂ​ടാ​തെ ഒ​രു ഇ​ന്നോ​വ ക്രി​സ്റ്റ​യും മ​റ്റ് ര​ണ്ട് എ​സ്‌​യു​വി​ക​ളും യു​വാ​വി​ന്‍റെ പേ​രി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.