വാര്‍ത്തകളില്‍ വൈറലായി അസാമാന്യ വലിപ്പമുള്ള നീരാളിയുടെ ചിത്രങ്ങള്‍. 18 എല്‍ബിഎസ് ഭാരമുള്ള ഇതിനെ ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലെ വില്‍ട്ഷെയറിലുള്ള ക്രിസ് റഷ്ടോണ്‍ എന്നയാള്‍ കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

തന്‍റെ ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെ ജെഴ്സിയിലെ ഒരു ദ്വീപില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഈ നീരാളിയെ കണ്ടെത്തിയത്. ഏതായാലും നീരാളിയുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ക്രിസ് അതിനെ കടലിലേക്ക് തന്നെ തിരികെ അയച്ചു.


സാധാരണ നീരാളികള്‍ ഇത്രയും വലിയതാകുന്നത് വളരെ അപൂര്‍വമാണെന്ന് ജെഴ്സിയിലെ മറൈന്‍ റിസോഴ്സ് വിഭാഗം തലവനായ പോള്‍ ചേംബേഴ്സ് അഭിപ്രായപ്പെട്ടു.