അന്ന് തെരുവുനായ, ഇന്ന് ഹ്യൂണ്ടായിയിൽ സെയിൽസ്മാൻ! ട്യൂ​സ​ണി​ന്‍റെ ബെസ്റ്റ് ടൈം!
Thursday, August 6, 2020 7:03 PM IST
ന​ല്ല സ​മ​യ​വും മോ​ശം സ​മ​യ​വും ഉ​ണ്ടെ​ന്ന് ആ​ളു​ക​ൾ പ​റ​യാ​റു​ണ്ട്. സാ​ന്പ​ത്തി​ക സ്ഥി​തി, ആ​രോ​ഗ്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് "സ​മ​യം' എ​ന്ന​തു​കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത്. കൊ​റോ​ണ കാ​ര​ണം ഇ​പ്പോ​ൾ ചി​ല​ർ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യും സാ​ന്പ​ത്തി​ക​പ​ര​മാ​യും മോ​ശം സ​മ​യ​മാ​ണ്. ചി​ല​ർ​ക്കാ​ക​ട്ടെ സാ​ന്പ​ത്തി​ക​മാ​യി ന​ല്ല സ​മ​യ​വും.

എ​ല്ലാ​വ​രും "ന​ല്ല സ​മ​യ' ത്തി​നു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പാ​ണ്. ബ്ര​സീ​ലി​ൽ നി​ന്നു​വ​രു​ന്ന​തും ഒ​രു ന​ല്ല സ​മ​യ​ത്തി​ന്‍റെ വാ​ർ​ത്ത​യാ​ണ്. ഈ ​സ​മ​യം തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് ഒ​രു നാ​യ​യ്ക്കാ​ണ്. തെ​രു​വി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ന്ന നാ​യ​യ്ക്കാ​ണ് സെ​യി​ൽ​സ് ഡോ​ഗാ​കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഹ്യു​ണ്ടാ​യി​യു​ടെ ഷോ​റൂ​മി​ന്‍റെ സ​മീ​പ​ത്ത് അ​ല​ഞ്ഞ് ന​ട​ന്നി​രു​ന്ന നാ​യ​യാ​ണ് ഇ​പ്പോ​ള്‍ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​യി​രി​ക്കു​ന്ന​ത്. ഹ്യു​ണ്ടാ​യി​യി​ലെ ജീ​വ​ന​ക്കാ​രു​മാ​യി പെ​ട്ടെ​ന്ന് ഇ​ണ​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​നാ​യ​യെ ഇ​വ​ര്‍ ദ​ത്തെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മേ​യി​ൽ ഈ ​നാ​യ​യ്ക്ക് ട്യൂ​സ​ണ്‍ പ്രൈം ​എ​ന്ന് പേ​ര് ന​ല്‍​കു​ക​യും ചെ​യ്തു. ട്യൂ​സ​ണി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​വൈ​റ​ലാ​യ​തോ​ടെ ഹ്യു​ണ്ടാ​യി ക​മ്പ​നി നേ​രി​ട്ട് ഷോ​റൂം പ്ര​തി​നി​ധി​യാ​ക്കു​ക​യ​യാ​യി​രു​ന്നു.

ബ്ര​സീ​ലി​ലെ എ​സ്പി​രി​റ്റോ സാ​ന്‍റോ​യി​ലു​ള്ള ഹ്യു​ണ്ടാ​യ് ഷോ​റൂ​മി​ല്‍ പോ​യി ക​ഴി​ഞ്ഞാ​ല്‍ ജോ​ലി​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ക​ഴു​ത്തി​ല്‍ തൂ​ക്കി ഇ​രി​ക്കു​ന്ന ട്യൂ​സ​ണെ കാ​ണാം. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ക​മ്പ​നി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ട്യൂ​സ​ണെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

"ഹ്യു​ണ്ടാ​യി​യു​ടെ പു​തി​യ സെ​യി​ല്‍​സ് ഡോ​ഗ് ട്യൂ​സ​ണ്‍ പ്രൈ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള ട്യൂ​സ​ണെ ഹ്യു​ണ്ടാ​യ് കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​വ​ന്‍ സ​ഹ പ്ര​വ​ര്‍​ത്ത​ക​രേ​യും ഉ​പ​ഭോ​ക്ത​ക്ക​ളേ​യും ഇ​പ്പോ​ള്‍ ത​ന്നെ കൈ​യി​ലെ​ടു​ത്തു ക​ഴി​ഞ്ഞു'- ക​മ്പ​നി ഇ​ൻ​സ്റ്റ പേ​ജി​ൽ കു​റി​ച്ചു.



ക​മ്പ​നി​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴും ട്യൂ​സ​ണി​ന്‍റെ താ​മ​സം ഷോ​റൂ​മി​ല്‍ ത​ന്നെ​യാ​ണ്. ട്യൂ​സ​ണി​ന്‍റെ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന​ത് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​രാ​ണ്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ ട്യൂ​സ​ണി​നും ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സ് ട്യൂ​സ​ണു​ണ്ട്. ട്യൂ​സ​ണി​ന്‍റെ ഷോ​റൂ​മി​ലെ താ​മ​സ​വും ഒ​ഴി​വു​വേ​ള​ക​ളി​ലെ ക​ളി​ക​ളു​മൊ​ക്കെ​യാ​യി ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.