'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ... മോനും കഴിച്ചോ....'
Thursday, November 25, 2021 10:10 AM IST
നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 'ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ... കൊറച്ച് മോനും കഴിച്ചോ....' എന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു.
ജോൺ ലൂതർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയതായിരുന്നു ജയസൂര്യ. അവിടെ കണ്ട ഒരു കൊച്ചു ചായക്കടയിൽ ഭക്ഷണം കഴിക്കാൻ കയറിയ താരത്തിന് തന്‍റെ കൊച്ചുമകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്യമ്മ നൽകുകയായിരുന്നു.