ഭയവും മരുഭൂമികളും താണ്ടി 53 ദിവസം; ടുണീ​ഷ്യയിൽ നിന്നും മക്കയിലേക്ക് സൈക്കിലെത്തി സാറ
ടുണീഷ്യ​ൻ സ​ഞ്ചാ​രി സാ​റ ഹാ​ബ സൈ​ക്കി​ളി​ൽ സഞ്ചരിച്ച് മ​ക്കയിലെത്തി . 53 ദി​വ​സ​മെ​ടു​ത്താ​ണ് ഈ​ജി​പ്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ക​യ്റോ​യി​ൽ​നി​ന്ന് സു​ഡാ​ൻ വ​ഴി സാ​റ സൗ​ദി​യി​ലെ​ത്തി​യ​ത്. ടുണീഷ്യ​ക്കും ഈ​ജി​പ്തി​നു​മി​ട​യി​ലെ ലി​ബി​യ​യി​ലെ യു​ദ്ധ​വും സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം 32 കാ​രി ക​യ്റോ​യി​ൽ നി​ന്നാ​ണ് സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഈ​ജി​പ്തി​ലെ​യും സു​ഡാ​നി​ലെ​യും മ​രു​ഭൂ​മി​ക​ളി​ലൂ​ടെ​യും ക​ടു​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദി​വ​സേ​ന എ​ട്ടു മ​ണി​ക്കൂ​ർ വീ​തം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് താ​ൻ മ​ക്ക​യി​ലെ​ത്തി​യ​തെ​ന്ന് സാ​റ പ​റ​ഞ്ഞു.

യാ​ത്ര​യി​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ഭീ​തി​യും പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഏ​തു വി​ധേ​ന​യും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഇഛാ​ശ​ക്തി ഭീ​തി​യെ മ​റി​ക​ട​ന്നു. 3300 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര​യി​ൽ ക​യ്റോ​യി​ൽ​നി​ന്ന് അ​പ്പ​ർ ഈ​ജ്പി​തി​ലെ​യും (സ​ഈ​ദ്) ഉ​ത്ത​ര സു​ഡാ​നി​ലെ​യും നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളും താ​ണ്ടി​യ താ​ൻ പോ​ർ​ട്ട് സു​ഡാ​നി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് ക​പ്പ​ലി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്. ജി​ദ്ദ​യി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ മ​ക്ക യാ​ത്ര പൂ​ർ​ത്തി​യാ​ക്കി. ടൂ​റി​സ്റ്റ് വീസ​യി​ലാ​ണ് സൗ​ദി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ജി​ദ്ദ​യി​ലു​ള്ള പ​ട്രോ​ൾ പോ​ലീ​സു​കാ​ർ അ​ട​ക്കം യാ​ത്ര​യ്ക്കി​ടെ ക​ണ്ടു​മു​ട്ടി​യ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്നും സാ​റ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് താ​ൻ ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ഈ ​യാ​ത്ര വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് മ​റ്റു​ള്ള​വ​രെ പോ​ലെ തു​നീ​ഷ്യ​യി​ൽ​നി​ന്ന് വി​മാ​ന മാ​ർ​ഗം സൗ​ദി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​തെ പ​ക​രം സൈ​ക്കി​ൾ യാ​ത്ര തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും സാ​റ ഹാ​ബ പ​റ​ഞ്ഞു.

സൈ​ക്കി​ളി​ൽ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ വി​ദേ​ശ വ​നി​ത​യാ​ണ് സാ​റ ഹാ​ബ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.