ആനവണ്ടിയല്ലിത് സ്നേഹവണ്ടി..! കാഞ്ഞിരമറ്റംകാരുടെ ച​ങ്ക് ബ​സി​ന് അ​മ്പ​ത് വ​യ​സ്
Thursday, October 10, 2019 11:49 AM IST
കെ​എ​സ്ആ​ർ​ടി​സി​യു​ടെ പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ട് അ​ന്പ​താ​ണ്ടു​ക​ൾ പി​ന്നി​ട്ടു. 1971 ൽ ​ആ​രം​ഭി​ച്ച കാ​ഞ്ഞി​ര​മ​റ്റംകാ​രു​ടെ ഈ ​ച​ങ്കു ബ​സ് പാ​ലാ ഡി​പ്പോ​യി​ലെ പ​ല സ​ർ​വീ​സു​ക​ളും മു​ട​ങ്ങു​ന്പോ​ഴും ഇ​ന്നേ​വ​രെ മു​ട​ങ്ങി​യി​ട്ടി​ല്ല. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് മു​ത്തോ​ലി, മേവിട വ​ഴി കാ​ഞ്ഞി​ര​മ​റ്റ​ത്തെ​ത്തു​ന്ന ഈ ​ബ​സി​നെ കൊ​ച്ചു​കു​ട്ടി​യെ സ്കൂ​ളി​ലേ​ക്ക​യ​യ്ക്കു​ന്ന അ​മ്മ​യെ​പ്പോ​ലെ ദി​വ​സ​വും അ​ല​ങ്ക​രി​ച്ചാ​ണ് കാ​ഞ്ഞി​ര​മ​റ്റം​കാ​ർ പാ​ലാ​യി​ലേ​ക്കു വി​ടു​ന്ന​ത്.

ഒ​ൻ​പ​തു ട്രി​പ്പു​ക​ളാ​ണ് കാ​ഞ്ഞി​ര​മ​റ്റം ബ​സി​നു​ള്ള​ത്. ആ​ദ്യ ട്രി​പ്പ് രാ​വി​ലെ 5.30ന് ​കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കും. അ​വ​സാ​ന ട്രി​പ്പ് വൈ​കു​ന്നേ​രം 9.30 ന് ​പാ​ലാ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കും. ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും വി​ശ്ര​മി​ക്കു​വാ​നും ഉ​റ​ങ്ങു​വാ​നു​മു​ള്ള സൗ​ക​ര്യം പ​ള്ളി അ​ധി​കൃ​ത​ർ ചെ​യ്തു കൊ​ടു​ത്തി​ട്ടു​ണ്ട്.

ക​ള​ക‌്ഷ​ൻ കു​റ​യു​ന്പോ​ൾ ​സ​ർ​വീ​സ് നി​ർത്താമെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ അ​തും ന​ട​പ്പി​ല്ല. കാ​ഞ്ഞി​ര​മ​റ്റം​കാ​ർ പി​രി​വി​ട്ട് കൂ​ടു​ത​ൽ ടി​ക്ക​റ്റ് വാ​ങ്ങി ക​ള​ക‌്ഷ​ൻ തു​ക ഉ​യ​ർ​ത്തും. എ​ന്താ​യാ​ലും ഇ​പ്പോ​ൾ ക​ള​ക‌്ഷ​ൻ ദി​വ​സ​വും പ​തി​നാ​യി​ര​ത്തി​ലേ​റെ​യാ​ണ്. ആ​യി​ര​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ ദി​വസവും ഈ ​ബ​സി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

എല്ലാ ദി​വ​സ​വും അ​ല​ങ്ക​രി​ച്ചുവി​ടു​ന്ന ​ബ​സി​ന് ഒ​രു കൂ​ട്ടം ആ​രാ​ധ​ക​രു​മു​ണ്ട്. ആ​രാ​ധ​ന മൂ​ത്ത് ഇ​വ​ർ ബ​സി​ൽ സ്റ്റി​ക്ക​റു​ക​ളും മ​റ്റും പ​തി​പ്പി​ച്ച് ബ​സി​ൽ യാ​ത്ര​ക്കാ​ർ ക​യ​റേ​ണ്ട ആ​വ​ശ്യ​ക​ത​യും എ​ഴു​തി​യി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി ഈ ​ബ​സി​ൽ ഡ്യൂ​ട്ടി​ക്കു പോ​കുന്ന ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മെ​ല്ലാം കാ​ഞ്ഞി​ര​മ​റ്റം​കാ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലെ​യാ​ണ്. ഇ​തി​ലെ ജോ​ലി​ക്കാ​രാ​യി പാ​ലാ ഡി​പ്പോ​യി​ൽ നി​ന്ന് പോ​കുന്ന​ത് ഒ​രേ ആ​ളു​ക​ൾ ത​ന്നെ​യാ​ണ്.

ഡ്രൈ​വ​ർമാ​രാ​യി ഹ​രി​ദാ​സും‌ സ്റ്റീ​ഫ​നും ക​ണ്ട​ക്ട​ർ​മാ​രാ​യി ര​തീ​ഷും രാ​മ​ച​ന്ദ്ര​നും. ഇ​വ​രു​ടേ​യും ച​ങ്ക് ബ​സാ​ണി​ത്. ഒ​രുദി​വ​സംപോ​ലും മു​ട​ക്കം വ​രു​ത്താ​റു​മി​ല്ല. പാ​ലാ ഡി​പ്പോ​യി​ൽ ബ​സ് സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ൽ അ​ന്ന് കാ​ഞ്ഞി​ര​മ​റ്റം സ​ർ​വീ​സും ഉ​ണ്ടാ​വും. 16 രൂ​പ​യ്ക്ക് 16 കി​ലോ​മീ​റ്റ​ർ. അ​താ​ണ് പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം ബ​സ് സ​ർ​വീ​സ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.