കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ചു​വ​ടു​വ​ച്ച് കേ​ര​ള പോ​ലീ​സ്; വീ​ഡി​യോ വൈ​റ​ൽ
ലോ​ക വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡാ​ൻ​സ് ക​ളി​ച്ച് കേ​ര​ള പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സ​ച്ചി ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ചാ​ണു പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ശ്ര​മം.

വൈ​റ​സ് ബാ​ധ​യെ ത​ട​യാ​ൻ കൈ​ക​ൾ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന വി​ഷ​യ​മാ​ണ് പോ​ലീ​സ് ഡാ​ൻ​സി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ വി​ഡി​യോ ത​രം​ഗ​മാ​യി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബ്രേ​ക് ദി ​ചെ​യി​ൻ കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത്.

കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഒ​രാ​ളി​ൽ നി​ന്നു മ​റ്റു​പ​ല​രി​ലേ​ക്ക് എ​ന്ന ക്ര​മ​ത്തി​ൽ ക​ണ്ണി​ക​ളാ​യാ​ണ് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ത്. ഈ ​ക​ണ്ണി​ക​ളെ പൊ​ട്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.



ഹ​സ്ത​ദാ​നം പോ​ലെ സ്പ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള സാ​മൂ​ഹി​ക ആ​ശം​സ​ക​ൾ ഒ​ഴി​വാ​ക്കു​ക. വ്യ​ക്തി​ക​ൾ ത​മ്മി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. മു​ഖം, മൂ​ക്ക്, ക​ണ്ണു​ക​ൾ എ​ന്നി​വ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും വാ​യും, മൂ​ക്കും തൂ​വാ​ല കൊ​ണ്ട് മൂ​ടേ​ണ്ട​തും ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​തു​മാ​ണ്. വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ എ​ത്തി​യാ​ൽ ഉ​ട​ൻ കൈ​ക​ൾ ക​ഴു​കു​ന്ന​ത് ശീ​ല​മാ​ക്ക​ണം. അ​ശു​ദ്ധി​യോ​ടെ മു​ഖം, ക​ണ്ണ്, മൂ​ക്ക്, വാ​യ് ഇ​വ സ്പ​ർ​ശി​ക്ക​രു​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​ത്. ഇ​ങ്ങ​നെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​ക​ണ്ണി​ക​ളെ പൊ​ട്ടി​ച്ചാ​ൽ കോ​വി​ഡ് 19നെ ​ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാം.

സി​നി​മാ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മ​ഞ്ജു വാ​ര്യ​ർ, ടൊ​വി​നോ തോ​മ​സ്, ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ജോ​ജു ജോ​ർ​ജ്, അ​നു​ശ്രീ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ര​ഞ്ജി പ​ണി​ക്ക​ർ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ർ ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യി. എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ബ്രേ​ക്ക് ദി കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.