‘യോ​ദ്ധാ​വ് ’; ല​ഹ​രിയെ ത​ള​യ്ക്കാ​ന്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നുമായി പോലീസ്
Saturday, February 15, 2020 12:20 PM IST
യു​​​വാ​​​ക്ക​​​ള്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​മി​​​ട​​​യി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സി​​​ന് ര​​​ഹ​​​സ്യ​​​വി​​​വ​​​രം കൈ​​​മാ​​​റു​​​ന്ന​​​തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നും വേ​​​ണ്ടി യോ​​​ദ്ധാ​​​വ് എ​​​ന്ന പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കി​​​യാ​​​ണ് പോ​​​ലീ​​​സ് പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍വ​​​ഴി പൊ​​​തു​​​ജ​​​നങ്ങ​​​ള്‍​ക്ക് ര​​​ഹ​​​സ്യ​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റാം. ഇ​​തി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ശനിയാഴ്ച രാ​​​വി​​​ലെ 11.45 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് ടി​​​സി​​​എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യാ​​​ണെ​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യു​​​ടെ പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​ത്ത​​​രം ര​​​ഹ​​​സ്യ​​​ങ്ങ​​​ള്‍ സാ​​​ധാ​​​ര​​​ണ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​രാ​​​കു​​​ന്നി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​ന് ആ​​​ളു​​​ക​​​ള്‍ ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​നൊ​​​രു മാ​​​റ്റം​​കു​​​റി​​​ക്കാ​​​ന്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന​​​തി​​​നാ​​​ണ് യോ​​​ദ്ധാ​​​വ് മൊ​​​ബൈ​​​ല്‍ ആ​​​പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

യോ​​​ദ്ധാ​​​വ് എ​​​ന്ന വാ​​​ട്ട്സ്ആ​​​പ് പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ പ്ലേ​​​സ്റ്റോ​​​റി​​​ല്‍നി​​​ന്നോ ആ​​​പ് സ്റ്റോ​​​റി​​​ല്‍ നി​​​ന്നോ ഒ​​​രു പ്ര​​​ത്യേ​​​ക ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഡൗ​​​ണ്‍​ലോ​​​ഡു​​​ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. മ​​​റ്റേ​​​തൊ​​​രു വാ​​​ട്ട്സ്ആ​​​പ് സ​​​ന്ദേ​​​ശ​​​ത്തെ​​​യും പോ​​​ലെ യോ​​​ദ്ധാ​​​വ് ന​​​മ്പ​​​റി​​​ലേ​​​ക്ക് അ​​​യ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. വാ​​​ട്ട്സ്ആ​​​പ് ന​​​മ്പ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ള​​​യി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലും യോ​​​ദ്ധാ​​​വ് ഇ​​​തി​​​ന​​​കം വൈ​​​റാ​​​ലാ​​​യി മാ​​​റി. മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ ഫോ​​​ട്ടോ സ​​​ഹി​​​ത​​​മാ​​​ണ് ആ​​​പ്പി​​​നെ പോ​​​ലീ​​​സ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. മോ​​​ഹ​​​ന്‍​ലാ​​​ലും ഫേ​​​സ്ബു​​​ക്ക് വ​​​ഴി യോ​​​ദ്ധാ​​​വ് ആപ്പി​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.