കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി മു​റി​ച്ചു ന​ൽ​കി; കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥയ്ക്ക് അഭിനന്ദനപ്രവാഹം
Saturday, September 21, 2019 4:24 PM IST
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ത​ല​മു​ടി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. തൃ​ശൂ​ർ റൂ​റ​ൽ വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ വ​നി​ത പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​പ​ർ​ണ ല​വ​കു​മാ​ർ തൃ​ശൂ​രി​ലെ അ​മ​ല ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​ണ് ത​ന്‍റെ ത​ല​മു​ടി ദാ​നം ചെ​യ്ത​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​ക​ര​മാ​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ അ​പ​ർ​ണ ഇ​തി​ന് മു​ൻ​പും വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ത​ല​മു​ടി 80 ശ​ത​മാ​നം മു​റി​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ്ഗ് ഉ​ണ്ടാ​ക്കു​വ​വാ​ൻ അ​പ​ർ​ണ കൊ​ടു​ത്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ആ​ശു​പ​ത്രി​യി​ൽ ബി​ല്ല​ട​യ്ക്കു​വാ​ൻ സാ​ധി​ക്കാ​തെ വി​ഷ​മി​ച്ചി​രു​ന്ന ഒ​രാ​ൾ​ക്ക് അ​പ​ർ​ണ ത​ന്‍റെ കൈ​യി​ലെ സ്വ​ർ​ണ​വ​ള ഉൗ​രി ന​ൽ​കി​യ​തും ഏ​റെ അ​ഭി​ന​ന്ദ​നം നേ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.