പോ​കു​മ്പോ​ൾ വീ​ടും കൊ​ണ്ടു​പോ​കാം! കൂ​ടെ​വ​രു​ന്ന വീ​ട് നി​ർ​മി​ച്ച് ഒ​രു ക​മ്പ​നി
വീ​ടു​മാ​റു​മ്പോ​ൾ സാ​ധ​ന സ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ വീ​ടു​കൂ​ടെ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ങ്കി​ലോ? ഇ​തി​നും ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ക​ന്പ​നി.

ലാ​ത്വി​യ​ൻ സ്റ്റാ​ർ​ട്ട​പ്പാ​യ ബ്രെ​റ്റ് ഹാ​യ്സാ​ണ് പു​തി​യ രീ​തി​യി​ലു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ. ക്രോ​സ്-​ലാ​മി​നേ​റ്റ​ഡ് ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് ആ​ഴ്ച​യെ​ടു​ത്തു വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ.

ഇ​തി​ന് സ്ഥി​ര​മാ​യ ഒ​രു അ​ടി​ത്ത​റ ഇ​ല്ല. 240 മു​ത​ൽ 520 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ വ​ലു​പ്പ​ത്തി​ലു​ള്ള​താ​ണ് അ​ത്. മ​ട​ക്കാ​വു​ന്ന വീ​ടു​ക​ൾ എ​വി​ടെ വേ​ണ​മെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യും. ഒ​രു ചെ​റി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് 3-4 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​വി​ടെ​യും ഇ​ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക​യു​മാ​കാം.

വീ​ടു​ക​ളി​ലെ​ല്ലാം ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ്, പ്ലം​ബിം​ഗ്തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഏ​ക​ദേ​ശം 17 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന് മു​ട​ക്കേ​ണ്ടി വ​രു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.