ഈ പ്രകൃതിയില്‍ ഏറെ വേറിട്ട നിരവധി മൃഗങ്ങളുണ്ടല്ലൊ. അത്തരത്തിലുള്ള ഒന്നാണ് ലെമൂര്‍. സാധാരണയായി കുരങ്ങുകളോട് സാമ്യമുള്ള ഇവയെ കാണാനും രസമാണ്.

ട്വിറ്ററില്‍ ഏറ്റവും വേറിട്ട വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള ഒരാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പ്രചോദനാത്മകവും രസകരവുമായ അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വൈറലാകാറുണ്ട്.

അടുത്തിടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോയില്‍ രണ്ട് ചെറിയ കുട്ടികളും ഒരു ലെമൂറുമാണുള്ളത്. നിലത്ത് കിടക്കുന്ന ലെമൂറിന്‍റെ പുറത്ത് ഇവര്‍ ഒന്നു ചൊറിയുകയാണ്.

എന്നാല്‍ ചൊറിച്ചില്‍ നിര്‍ത്തിയ ഇവരോട് വീണ്ടും അത് തുടരാന്‍ ആവശ്യപ്പെടുകയാണ് ഈ ജീവി. മാത്രമല്ല ചൊറിയേണ്ട ഇടവും ലെമൂര്‍ ഇവര്‍ക്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.

പിന്നെയും പിന്നെയും തന്നെ ചൊറിയാന്‍ ആവശ്യപ്പെടുന്ന ഇതിന്‍റെ ആംഗ്യം കാഴ്ചക്കാരെ ചിരിപ്പിക്കുകയാണ്. ഈ വൈറല്‍ വീഡിയോയ്ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.