"എനിക്കും സ്മാര്‍ട്ടാകണം’:മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്‍; വീഡിയോ
Thursday, August 11, 2022 4:46 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകുന്ന വീഡിയോകള്‍ മിക്കവാറും കുട്ടികളുടെയൊ മൃഗങ്ങളുടെയൊ ചെയ്തികളാണല്ലൊ. അടുത്തിടെ സുഷാന്ത നന്ദ ഐഎഫ്എസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയും അത്തരത്തിലുള്ള ഒന്നാണ്.
വീഡിയോയില്‍ ഒരു തള്ളക്കുരങ്ങും കുട്ടിക്കുരങ്ങും ഒരാളുടെ സ്മാര്‍ട്ട് ഫോണും കാണാനാകും. തള്ളക്കുരങ്ങ് സന്ദര്‍ശകര്‍ നല്‍കുന്ന ആഹാരം കഴിക്കുകയാണ്. എന്നാല്‍ കുട്ടിക്കുരങ്ങന്‍ ഈ സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കാനുള്ള തത്രപ്പാടിലാണ്.
സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനെ തള്ളക്കുരങ്ങ് പലവട്ടം പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ അവസാനിക്കുമ്പോഴും ഫോണിനായുള്ള തന്‍റെ ശ്രമം തുടരുകയാണ് കുട്ടി കുരങ്ങന്‍.
പുതിയ തലമുറ സ്മാര്‍ട്ട് ഫോണില്‍ ഭ്രമിച്ചിരിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് സുഷാന്ത ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്‍റുകളും ഈ വൈറല്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.