മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ ര​ണ്ട് വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, December 4, 2019 12:02 PM IST
കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ ര​ണ്ട് വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ദാ​മ​ൻ ആ​ൻ​ഡ് ഡി​യു​വി​ലാ​ണ് സം​ഭ​വം.

കുട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ഴു​വാ​ൻ തു​ട​ങ്ങി​യ​ത് ക​ണ്ട നാ​ട്ടു​കാ​ർ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി കൃ​ത്യം ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലൂ​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.