പാ​റ്റ​യെ തു​ര​ത്താ​ൻ തീ​യി​ട്ടു; ജീ​വ​ൻ തി​രി​കെ കി​ട്ടി​യ​ത് ഭാ​ഗ്യ​ത്തി​ന്
പാ​റ്റ​യെ കൊ​ല്ലാ​ൻ തീയിട്ട ഗൃ​ഹ​നാ​ഥ​ന് സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഞെ​ട്ട​ൽ സ​മ്മാ​നി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ലാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള ചെ​റി​യൊ​രു കു​ഴി​യി​ലാ​ണ് പാ​റ്റാകൾ കൂ​ട്ട​മാ​യി കി​ട​ന്നി​രു​ന്ന​ത്. ഇ​വ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വ​ച്ച് ന​ശി​പ്പി​ക്കു​വാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം.

പാ​റ്റകൾ കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച ഇ​ദ്ദേ​ഹം തീ​പ്പെ​ട്ടി ഉ​ര​ച്ച് അ​വി​ടേ​ക്ക് ഇ​ട്ടു. ര​ണ്ട് പ്രാ​വ​ശ്യം തീ​കൊ​ളു​ത്തി​യെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് മൂ​ന്നാ​മ​തൊ​രു പ്രാ​വ​ശ്യം കൂ​ടെ തീ​പ്പെ​ട്ടി ഉ​ര​ച്ച് ഇ​വി​ടേ​ക്ക് ഇ​ട്ട​പ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പം നി​ന്ന വ​ള​ർ​ത്തു നാ​യ പേ​ടി​ച്ച​ര​ണ്ട് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.