ചി​ല​ന്തി​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ചു; യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ
Tuesday, September 3, 2019 12:54 PM IST
ചി​ല​ന്തി​ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ഫ്ര​ഞ്ച് ഗ​യാ​ന​യി​ലെ ക​യീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ല​ഗേ​ജി​ൽ നൂ​റോ​ളം ചി​ല​ന്തി​ക​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് പോ​ള​ണ്ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചി​ല​ന്തി​ക​ളെ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളി​ലാ​ക്കി ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് പാ​രീ​സി​ലേ​ക്ക് ക​ട​ക്കു​വാ​നാ​ണ് ഇ​ദ്ദേ​ഹം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ധി​കൃ​ത​ർ ചി​ല​ന്തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.