ഭാഗ്യം എങ്ങനൊക്കെ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലൊ. അപ്രതീക്ഷിത സമയത്ത് ഭാഗ്യമെത്തുമ്പോള്‍ ആരുമൊന്ന് ഞെട്ടും. പ്രത്യേകിച്ച് വലിയ അപകടങ്ങളില്‍ നിന്നും തല നാരിഴയ്ക്ക് രക്ഷപ്പെടുമ്പോള്‍.

അത്തരത്തിലൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ വഴിയിലൂടെ നടന്നു വരുന്ന ഒരു ചെറുപ്പക്കാരനെ കാണാം.

റോഡരികിലെ കോണ്‍ക്രീറ്റ് നടപ്പാത താണ്ടി അടുത്ത കടയുടെ വശത്തേക്ക് അയാള്‍ കയറുന്നയുടന്‍ തന്നെ നടപ്പാതയുടെ കോണ്‍ക്രീറ്റ് തകര്‍ന്ന് പോവുകയാണ്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇയാള്‍ രക്ഷപ്പെടുന്നത്.

സാധാരാണയായി ഇത്തരം അപകടത്തില്‍പെട്ടാല്‍ കാലൊടിയുക പതിവാണ്. അപകടത്തിന്‍റെ ഞെട്ടലില്‍ യുവാവ് സ്തബ്ധനായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അടുത്ത കടയില്‍ നന്നുള്ളവര്‍ ഇറങ്ങി വരുന്നതും വീഡിയോയില്‍ കാണാം.

നിരവധി പേരാണ് ഇയാളുടെ ഭാഗ്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകളിടുന്നത്.