കാറോടിക്കുന്നതിനിടയിലെ സാഹസം; നിശിത വിമര്‍ശനവുമായി നെറ്റിസണ്
Monday, March 13, 2023 3:51 PM IST
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധിയാളുകള്‍ വെെറലാകാനായി ഏതറ്റംവരെയും പോകുന്ന അവസ്ഥയാണിപ്പോള്‍. ലൈക്കുകള്‍ക്കായി ലൈഫ് കളയുന്ന നിരവധി സംഭവങ്ങള്‍ നാം നിത്യേന കാണുന്നു.
വിവിധ സംഭവങ്ങളുണ്ടാകുമ്പോള്‍ എതിര്‍പ്പും ഉയരും. എന്നാല്‍ പിന്നീടും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. എക്സ്റോഡേഴ്സ് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചത് ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ്.
ദൃശ്യങ്ങളില്ഒരു വാഹനത്തിലായി ഒരു യുവാവും യുവതിയും സഞ്ചരിക്കുകയാണ്. എന്നാല്‍ ഇയാള്‍ വാഹനത്തിന്റെ വളയത്തില്‍ കൈപിടിക്കുന്നില്ല. മാത്രമല്ല യുവതിയുമായി സല്ലപിക്കുകയാണ്.
മഹീന്ദ്ര എക്സ്യുവില്‍ സ്ഥാപിച്ചിട്ടുള്ള ആധുനിക സാങ്കേതിക വിദ്യയാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇതിന്റെ പിന്‍ബലത്തിലാണ് ഇയാളുടെ സാഹസം. കൂടെയുള്ള യുവതിയുമൊത്ത് റീല്‍സ് ചെയ്യുന്ന ഇയാള്‍ പിന്‍സീറ്റിലേക്ക് കാല് നീട്ടിയും വയ്ക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "അശ്രദ്ധയും നിരുത്തരവാദപരവുമാണ് ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അതാണ്. ആര്‍ടിഒ ദയവായി ശ്രദ്ധിക്കുക' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.