പ​ബ്ജി ക​ളി​യി​ൽ മു​ഴു​കി; വെ​ള്ള​മാ​ണെ​ന്ന് ക​രു​തി രാ​സ​ലാ​യ​നി കു​ടി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Friday, December 13, 2019 12:23 PM IST
പ​ബ്ജി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​മാ​ണെ​ന്ന് ക​രു​തി രാ​സ​ലാ​യ​നി എ​ടു​ത്ത് കു​ടി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സ്വ​ർ​ണം മി​നു​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​ലാ​യ​നി​യാ​ണ് സൗ​ര​ഭ് യാ​ദ​വ് എ​ന്ന​യാ​ൾ കു​ടി​ച്ച​ത്.

സ്വ​ർ​ണ​വ്യാ​പാ​രി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം ഡ​ൽ​ഹി​യി​ൽ നി​ന്നും ആ​ഗ്ര​യി​ലേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. യാ​ത്ര ആ​രം​ഭി​ച്ച​ത് മു​ത​ൽ പ​ബ്ജി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​യാ​ൾ ബാ​ഗി​ൽ നി​ന്നും വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ഈ ​രാ​സ​ലാ​യ​നി എ​ടു​ത്ത് കു​ടി​ക്കു​ക​യാ​യി​രു​ന്നു.

ലാ​യ​നി കു​ടി​ച്ച​പ്പോ​ൾ ത​ന്നെ കു​ഴ​ഞ്ഞു വീ​ണ ഇ​യാ​ൾ ട്രെ​യി​ൻ അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.