പ​ണം അ​ട​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​രി​ക്ക് കാ​ർ ഡ്രൈ​വ​റു​ടെ മ​ർ​ദ്ദ​നം
ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​രി​യെ കാ​ർ ഡ്രൈ​വ​ർ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​രു​ഗ്രാ​മി​ലെ ഖേ​ർ​കി ദൗ​ല ടോ​ൾ​പ്ലാ​സ​യി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ എ​ത്തി​യ കാ​ർ ഡ്രൈ​വ​റോ​ട് ടോ​ൾ തു​ക​യാ​യ 60 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഡ്രൈ​വ​ർ ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ അ​വ​സാ​നി​ച്ച​ത്.

മ​ർ​ദ്ദ​നം ത​ടു​ക്കു​വാ​ൻ യു​വ​തി ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടോ​ൾ ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് യു​വ​തി​യെ മ​ർ​ദ്ദി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.