ജ​നി​ച്ച​തെ​ല്ലാം പെ​ൺ​മ​ക്ക​ൾ; ഭാ​ര്യ​യെയും മക്കളെയും ഭ​ർ​ത്താ​വ് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി
Wednesday, December 4, 2019 9:15 AM IST
ജ​നി​ച്ച​തെ​ല്ലാം പെ​ൺ​മ​ക്ക​ളാ​ണെ​ന്നു കാ​ര​ണ​ത്താ​ൽ ഭാ​ര്യ​യെയും മക്കളെയും ഭ​ർ​ത്താ​വ് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​റു മ​ക്ക​ളു​ടെ അ​മ്മ​യാ​യ നാ​ൽ​പ്പ​തു​കാ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ക്ക​ളെ​ല്ലാം പെ​ൺ​കു​ട്ടി​ക​ളാ​യ​തി​നാ​ൽ ത​ങ്ങ​ളെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നും ഭ​ർ​ത്താ​വ് വി​വാ​ഹ​മോ​ച​ന​ത്തി​നു ശ്ര​മി​ക്കു​ക​യും മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വീ​ട്ട​മ്മ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ന്നെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ വീ​ട്ട​മ്മ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ മൂ​ത്ത കു​ട്ടി​ക്ക് 15 വ​യ​സും ഇ​ള​യ​കു​ട്ടി​ക്ക് ര​ണ്ടു വ​യ​സു​മാ​ണു​ള്ള​ത്. ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് എ​സ്പി സാ​ഹ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.