കാ​ടി​റ​ങ്ങി​യെ​ത്തി​യ ക​ടു​വ​യു​ടെ മു​മ്പി​ല്‍​പ്പെ​ട്ട യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​ണ്ഡാ​രാ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​ടു​വ ഇ​റ​ങ്ങി​യ​താ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലാ​ണ് ക​ടു​വ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ക​ടു​വ​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ആ​ളു​ക​ള്‍ അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ആ​ളു​ക​ള്‍ ക​ടു​വ​യി​റ​ങ്ങി​യ​തോ​ടെ ത​ടി​ച്ചു​കൂ​ടി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ടു​വ​യെ പി​ന്തു​ട​ര്‍​ന്ന് ഓ​ടി​യ​ത്.

സ​ഹി​കെ​ട്ട ക​ടു​വ ഇ​തി​ല്‍ മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ചു. ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ വ​ലി​യ ബ​ഹ​ളം വ​ച്ച​തോ​ടെ ക​ടു​വ ഇ​യാ​ളെ ഉ​പേ​ക്ഷി​ച്ച് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.