അമ്പട കേമാ... കീരിക്കുട്ടാ... കൂറ്റൻ പാമ്പിനെ മലർത്തിയടിച്ച് കീരി
Wednesday, September 18, 2019 1:40 PM IST
കീ​രി​യും പാ​മ്പും ത​മ്മി​ലു​ള്ള ശ​ത്രു​ത പ​ണ്ടു​കാ​ലം മു​ത​ല്‍​ത​ന്നെ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന​താ​ണ്. പാ​മ്പി​നെ എ​വി​ടെ ക​ണ്ടാ​ലും കീ​രി വി​ടാ​റി​ല്ല. പാ​മ്പി​ന്‍റെ വി​ഷ​മൊ​ന്നും കീ​രി​ക്ക് ഏ​ല്‍​ക്കി​ല്ല എ​ന്നു മാ​ത്ര​മ​ല്ല ന​ല്ല മെ​യ്‌വ​ഴ​ക്ക​മു​ള്ള ഇ​വ​ര്‍ പാ​മ്പി​ന്‍റെ പി​ടി​യി​ല്‍​പ്പെ​ടാ​തെ വ​ഴു​തി​മാ​റു​ന്ന കാ​ര്യ​ത്തി​ല്‍ മി​ടു​ക്ക​രു​മാ​ണ്. കീ​രി​യു​ടെ കൈ​യി​ല്‍​പ്പെ​ട്ടാ​ല്‍ ര​ക്ഷ​പെ​ടാ​ന്‍ പാ​മ്പ് ക​ഴി​യു​ന്ന​ത്ര ശ്ര​മി​ക്കാ​റു​മു​ണ്ട്. എ​ങ്കി​ലും മി​ക്ക​പ്പോ​ഴും കീ​രി ത​ന്നെ​യാ​കും ജ​യി​ക്കു​ക.

ഒ​രു കീ​രി​യും പാ​മ്പു​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട. ആ​ജ​ന്മ​ശ​ത്രു​ക്ക​ളാ​യ കീ​രി​യും പാ​മ്പും ത​മ്മി​ലു​ള്ള പോ​രി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഐ​എ​ഫ്എ​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ണ്‍ ക​സ്വാ​നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന കീ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പാ​മ്പി​നെ ക​ണ്ട​യു​ട​ന്‍ ര​ണ്ടു​കാ​ലി​ല്‍ എ​ഴു​ന്നേ​റ്റു നി​ന്ന് പ​രി​സ​രം വീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടാ​ന്‍ കീ​രി കു​തി​ക്കു​ന്ന​ത്... ആ ​കു​തി​പ്പ് എ​ന്താ​യാ​ലും പാ​ഴാ​കു​ന്നി​ല്ല. കീ​രി​യു​ടെ പി​ടി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ പാ​മ്പ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ്ര​മം വി​യ​ജി​ക്കു​ന്നി​ല്ല. പാ​മ്പി​നെ ചി​ല്ല​യി​ല്‍ നി​ന്ന് വ​ലി​ച്ചി​ഴ​ച്ചു താ​ഴെ​യി​ട്ട​ശേ​ഷം ത​ന്നെ​ക്കാ​ള്‍ വ​ലു​പ്പ​മു​ള്ള പാ​മ്പു​മാ​യി കാ​ടി​നു​ള്ളി​ലേ​ക്കു കീ​രി മ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.