കൈ​വ​രി​ക​ൾ​ക്കി​ട​യി​ലൂ​ടെ മ​റി​ഞ്ഞ കു​ട്ടി​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി അ​മ്മ
Saturday, June 29, 2019 12:04 PM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റെ​യ​ർ​കേ​സി​ന്‍റെ കൈ​വ​രി​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ താ​ഴേ​ക്കു വീ​ഴു​വാ​ൻ തു​ട​ങ്ങി​യ പി​ഞ്ചു കു​ഞ്ഞി​നെ അ​മ്മ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൊ​ള​മ്പി​യ​യി​ലെ മെ​ഡെ​ലി​നി​ലാ​ണ് സം​ഭ​വം.

ലി​ഫ്റ്റി​നു​ള്ളി​ൽ നി​ന്നും അ​മ്മ​യും കു​ഞ്ഞും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. അ​മ്മ ഫോ​ണി​ൽ ശ്ര​ദ്ധി​ച്ചി​രി​ക്കു​മ്പോ​ൾ അ​മ്മ​യു​ടെ സ​മീ​പ​ത്തു നി​ന്നും പോ​യ കു​ട്ടി കൈ​വ​രി​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ താ​ഴോ​ട്ട് മ​റി​ഞ്ഞു.

എ​ന്നാ​ൽ ഇ​ത് ക​ണ്ട അ​മ്മ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ കു​ട്ടി​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ കൈ​വ​രി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വം പ​തി​ഞ്ഞ​ത്. അ​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.