വ​യ​സ് അ​മ്പ​ത്തേ​ഴ്! പ​ക്ഷേ കു​ട്ടി​ക്ക​ളി മാ​റി​യി​ട്ടി​ല്ല; ഇ​ത് പ്രാ​ങ്കു​ക​ളു​ടെ രാ​ജ്ഞി
പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍​ക്കു പ​ഞ്ഞ​മി​ല്ലാ​ത്ത കാ​ല​മാ​ണ്. ചി​ല പ്രാ​ങ്കു​ക​ള്‍ ന​മ്മ​ളെ ഞെ​ട്ടി​ക്കു​മ്പോ​ള്‍ ചി​ല​തു ക​ണ്ടാ​ല്‍ ചി​രി​ച്ചു​ചി​രി​ച്ച് വ​ശം​കെ​ടും. ഇ​തി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്ന് ഉ​റ​പ്പാ​ണ്.‌

കു​ട്ടി​ക്ക​ളി

സ്യൂ​വി​ന് കു​ട്ടി​ക​ള്‍ ര​ണ്ടാ​ണ്. പ​ക്ഷേ, കു​ട്ടി​ക്ക​ളി​ക്ക് കു​റ​വൊ​ന്നു​മി​ല്ല. ചി​ല നേ​ര​ത്ത് ഇ​വ​ര്‍​ക്ക് സ്ഥി​ര ബു​ദ്ധി ന​ഷ്ട​പ്പെ​ട്ടോ എ​ന്നു പോ​ലും സം​ശ​യി​ച്ചു പോ​കും. സു​റ​യി​ലെ ഗോ​ര്‍​കിം​ഗ് സ്വ​ദേ​ശി​യാ​ണ് സ്യൂ. ​ഇ​ത്ത​വ​ണ അ​വ​ള്‍ ക​ണ്ടെ​ത്തി​യ പ്രാ​ങ്ക് അ​ല്‍​പ്പം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ത​ന്‍റെ സ്വീ​ക​ര​ണ മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​വ​ള്‍ വെ​റു​തെ കി​ട​ക്കു​ന്ന കു​റ​ച്ചു സ്ഥ​ലം മു​റി​ക്കു​ള്ളി​ല്‍ ക​ണ്ട​ത്. ആ ​സ്ഥ​ല​ത്തു നി​ന്ന് നേ​ര​ത്തെ ആ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ കു​റ​ച്ച് ചി​ത്ര​ങ്ങ​ള്‍ കൂ​ടി കി​ട്ടി. അ​തു ക​ണ്ട​പ്പോ​ഴാ​ണ് സ്യൂ​വി​ന്‍റെ മ​ന​സി​ല്‍ ഒ​രു ആ​ശ​യ​മു​ദി​ച്ച​ത്.

ഒ​ന്നു പേ​ടി​പ്പി​ച്ചേ​ക്കാം

പ​ഴ​യ വീ​ട്ടു​കാ​രു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ ചി​ല ചി​ത്ര​ങ്ങ​ള്‍ കൂ​ടി വ​യ്ക്കാം എ​ന്ന് അ​വ​ള്‍ ആ​ദ്യം തീ​രു​മാ​നി​ച്ചു. പി​ന്നെ​യാ​ണ് അ​വ​ള്‍ ഓ​ര്‍​ത്ത​ത് ഹാ​ലോ​വീ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന ഒ​രു അ​സ്ഥി​കൂ​ടം ത​ന്‍റെ ക​യ്യി​ലു​ണ്ട​ല്ലോ. അ​ത് എ​വി​ടെ​യെ​ങ്കി​ലും വ​യ്ക്കാ​നാ​യി സ്ഥ​ലം അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ എ​ന്ന് സ്യൂ ​ഓ​ര്‍​ത്ത​ത്.

അ​തി​ന് പ​റ്റി​യ ഇ​ടം ഇ​തു ത​ന്നെ​യെ​ന്ന് സ്യൂ ​ഉ​റ​പ്പി​ച്ചു. അ​ങ്ങ​നെ അ​വ​ള്‍ അ​സ്ഥി​കൂ​ട​ത്തെ അ​വി​ടെ സ്ഥാ​പി​ച്ചു. അ​തി​നൊ​പ്പം ഒ​രു ക​വ​റി​ല്‍ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും പ​ഴ​യ താ​മ​സ​ക്കാ​രു​ടെ​യും ചി​ത്ര​ങ്ങ​ളും എ​ടു​ത്തു​വെ​ച്ചു. ആ ​ക​വ​റി​നു പു​റ​ത്ത് ഇ​ങ്ങ​നെ എ​ഴു​തി - ഹൈ​ഡ് ആ​ന്‍​ഡ് സീ​ക്ക് ചാ​മ്പ് 2021.

പ്രാ​ങ്കു​ക​ളു​ടെ രാ​ജ്ഞി

സ്യൂ​വി​നെ പ്രാ​ങ്കു​ക​ളു​ടെ രാ​ജ്ഞി എ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സ്വ​ന്തം മ​ക്ക​ള്‍ പ്ര​ത്യേ​കി​ച്ച് ഇ​ള​യ മ​ക​ളാ​ണ് സ്യൂ​വി​ന്‍റെ പ്രാ​ങ്കു​ക​ള്‍​ക്ക് ഇ​ര​യാ​കു​ന്ന​ത്. മ​ക​ളെ ഇ​രു​ട്ടു​മു​റി​യി​ല്‍ പൂ​ട്ടി​യി​ടു​ക, മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന് കു​ളി ക​ഴി​ഞ്ഞെ​ത്തി​യ മ​ക​ളു​ടെ കാ​ലി​ല്‍ പി​ടി​ച്ചു​വ​ലി​ക്കു​ക, സോ​മ്പി ന​ൺ, ഗ്ലാ​ഡി​യേ​റ്റ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ പേ​ടി​പ്പി​ക്കു​ക എ​ന്നി​വ​യൊ​ക്കെ സ്യൂ​വി​ന്‍റെ ത​മാ​ശ​ക​ളി​ൽ ചി​ല​തു മാ​ത്രം!

അ​മ്പ​ത്തി​യേ​ഴു​കാ​രി​യാ​യ സ്യൂ​വി​ന്‍റെ ഭ​ര്‍​ത്താ​വ് ഡെ​റി​ന്‍ ഭാ​ര്യ​യു​ടെ ഈ ​ത​മാ​ശ​ക​ളി​ലൊ​ന്നും ഇ​ട​പെ​ടാ​റേ​യി​ല്ല. ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ഇ​തൊ​ക്കെ നോ​ക്കി നി​ൽ​ക്കും. ഈ​സ്റ്റ​റാ​കു​മ്പോ​ഴേ​ക്കും കു​റ​ച്ച് ഈ​സ്റ്റ​ര്‍ മു​ട്ട​ക​ള്‍ എ​വി​ടെ​യെ​ങ്കി​ലും കു​ഴി​ച്ചി​ട്ടാ​ലോ എ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് സ്യൂ ​ഇ​പ്പോ​ൾ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123