ലോ​കം കേ​ള്‍​ക്ക​ട്ടെ സു​ജി​ത്തി​ന്‍റെ സം​ഗീ​തം
Monday, January 17, 2022 2:45 PM IST
കൊ​ച്ചി: സു​ജി​ത്ത് കു​ര്യ​ന്‍ കൊ​ച്ചി​യി​ലെ വീ​ട്ടി​ലി​രു​ന്നു ത​ന്‍റെ കീ ​ബോ​ര്‍​ഡി​ലും സോ​ഫ്റ്റ്‌​വെ​യ​റി​ലും ക്ര​മ​പ്പെ​ടു​ത്തു​ന്ന പു​ത്ത​നീ​ണ​ങ്ങ​ള്‍ ഇ​നി ലോ​ക​മെ​ങ്ങും കേ​ള്‍​ക്കും. സം​ഗീ​ത​ലോ​ക​ത്തെ അ​തി​കാ​യ​രാ​യ ബെ​ന്‍റ്‌ലിയു​ടെ ലേ​ബ​ലി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി ക​ലാ​കാ​ര​നാ​വു​ക​യാ​ണു 34കാ​ര​നാ​യ സു​ജി​ത്ത്.

യു​എ​സി​ലെ ന്യൂ​യോ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യ ബെ​ന്‍റ്‌ലി മ്യൂ​സി​ക് റെ​ക്കോ​ര്‍​ഡ് ക​മ്പ​നിയാണ് സു​ജി​ത്തി​ന്‍റെ ആ​റു മ്യൂ​സി​ക് ട്രാ​ക്കു​ക​ള്‍ പു​റ​ത്തി​റ​ക്കുന്നത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​റു ട്രാ​ക്കു​ക​ള്‍ കം​പോ​സ് ചെ​യ്തു ന​ല്‍​കു​ന്ന​തി​നു​ള്ള ക​മ്പ​നി​യു​ടെ ക​രാ​റി​ല്‍ സു​ജി​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വ​ച്ചു.

ബെ​ന്‍റ്‌ലി ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന ടാ​ഗി​ലാ​കും സം​ഗീ​ത ലോ​ക​ത്തും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​നി സു​ജി​ത്ത് അ​റി​യ​പ്പെ​ടു​ക. ലോ​ക​ത്തി​ലെ അ​പൂ​ര്‍​വം ക​ലാ​കാ​ര​ന്മാ​ര്‍​ക്കു ല​ഭി​ക്കു​ന്ന നേ​ട്ട​ത്തി​ലേ​ക്കാ​ണു സു​ജി​ത്ത് ത​ന്‍റെ സ​വി​ശേ​ഷ​മാ​യ ഈ​ണത്തിൽ പാ​ടി​ക്ക​യ​റു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ഗീ​ത​ജ്ഞ​രു​ടെ സൃ​ഷ്ടി​ക​ള്‍ ചേ​ര്‍​ത്തി​ട്ടു​ള്ള റി​വ​ര്‍​ബ്‌​നേ​ഷ​ന്‍ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ സു​ജി​ത്ത് അ​പ്‌ലോ​ഡ് ചെ​യ്ത ട്രാ​ക്കാ​ണു ന്യൂ​യോ​ർ​ക്കി​ലെ ബെ​ന്‍റ്‌ലി അ​ധി​കൃ​ത​രെ ആ​ക​ർ​ഷി​ച്ച​ത്. ഇ​തു ക​രാ​റി​ലേ​ക്കു ന​യി​ച്ചു.

ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം പ​ഠി​ച്ച​തി​ന്‍റെ പെ​രു​മ​ പ​റ​യാ​നി​ല്ലെ​ങ്കി​ലും സു​ജി​ത്തി​ന്‍റെ സി​ര​ക​ളി​ല്‍ നി​റ​ഞ്ഞ​ത​ത്ര​യും ഈ​ണ​ങ്ങ​ളാ​യി​രു​ന്നു. പു​തി​യ ശ​ബ്ദ​ങ്ങ​ളോ​ടും ഈ​ണ​ങ്ങ​ളോ​ടു​മു​ള്ള പ്ര​ണ​യം പാ​ട്ടി​ലെ പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന​തി​നു പ്ര​ചോ​ദ​ന​മാ​യി.

ബിടെ​ക്കി​നു ശേ​ഷം ര​ണ്ടു വ​ര്‍​ഷം ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി. ഈ​ണ​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം കൂ​ടി​യ​പ്പോ​ള്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു. പിന്നീട് സിം​ഗ് ഇ​ന്ത്യ വി​ത്ത് ജെ​റി അ​മ​ല്‍​ദേ​വ് എ​ന്ന സം​ഗീ​ത​സം​ഘ​ത്തി​നൊ​പ്പ​മു​ള്ള സം​ഗീ​ത​യാ​ത്ര എ​ട്ടു വ​ര്‍​ഷം. ഇ​തി​നി​ടെ ഏ​താ​നും ക്രി​സ്ത്യ​ന്‍ സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളും ഗാ​ന​ങ്ങ​ള്‍​ക്കു സം​ഗീ​ത​മൊ​രു​ക്കി​യും ഗാ​യ​ക​നാ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഇ​ട​പ്പ​ള്ളി തോ​പ്പി​ല്‍ ചേ​റാ​വ​ള്ളി​ല്‍ സി.​വി. കു​ര്യ​ന്‍റെ​യും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി കു​ര്യ​ന്‍റെ​യും മ​ക​നാ​ണു സു​ജി​ത്ത്. ഗാ​യി​ക കൂ​ടി​യാ​യ ഡൈ​മ​യാ​ണു ഭാ​ര്യ.

ബെ​ന്‍റ്‌ലിയി​ലൂ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന പാ​ട്ടു​ക​ള്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലൂ​ടെ​യും ആ​സ്വാ​ദ​ക​രി​ലെ​ത്തും. ബെ​ന്‍റ്‌ലിയി​ലൂ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന ട്രാ​ക്കു​ക​ളു​ടെ റോ​യ​ല്‍​റ്റി തു​ക​യി​ല്‍ 97 ശ​ത​മാ​ന​വും കം​പോ​സ​ര്‍​ക്കാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​തി​ലൂ​ടെ​യെ​ത്തും.

ബെ​ന്‍റ്‌ലിയി​ലൂ​ടെ പാ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഇ​തി​നു മു​മ്പു ല​ഭി​ച്ച​ത് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക്കാ​ണ്. ബെ​ന്‍റ്‌ലിക്കു വേ​ണ്ടി​യു​ള്ള ആ​ദ്യ സം​ഗീ​ത​സൃ​ഷ്ടി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണു സു​ജി​ത്ത് കു​ര്യ​ന്‍.

സി​ജോ പൈ​നാ​ട​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.