"പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്നൽ നൽകു, ഞങ്ങൾ പിഴ ഈടാക്കില്ല'; വിക്രം ലാൻഡറിനെ തേടി നാഗ്പൂർ പോലീസിന്റെ ട്വീറ്റ്
Tuesday, September 10, 2019 1:09 PM IST
രാജ്യം മുഴുവൻ ഒരുമിച്ച് ദുഖിച്ച സംഭവമായിരുന്നു ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടുവെന്നറിഞ്ഞ നിമിഷം. ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ലാൻഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
പിന്നീട് വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് അറിഞ്ഞ വാർത്ത ഏവർക്കും ആശ്വാസമായിരുന്നു. ലാൻഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്രോ. ഇപ്പോഴിതാ ലാൻഡറിനെ കുറിച്ചുള്ള നാഗ്പൂർ പോലീസിന്റെ ട്വീറ്റാണ് ഏറെ വൈറലായി മാറുന്നത്.
"പ്രിയപ്പെട്ട വിക്രം, ദയവായി സിഗ്നൽ നൽകു. സിഗ്നൽ തെറ്റിച്ച കാരണത്താൽ ഞങ്ങൾ പിഴ ഈടാക്കില്ല'. ട്വീറ്റ് നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറുകയായിരുന്നു. ഇതിന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.