അ​ച്ഛ​ൻ എം​പി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗ​ത്തി​ര​ക്കി​ൽ; കു​ഞ്ഞി​നെ പ​രി​ച​രി​ച്ച് സ്പീ​ക്ക​ർ: വൈറൽചിത്രം
പി​താ​വ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കു​ന്പോ​ൾ കു​ഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു സ്പീ​ക്ക​ർ. ന്യൂ​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ട​മാ​റ്റി കൊ​ഫേ​യു​ടെ കു​ഞ്ഞി​നെ​യാ​ണു സ​ഭാ ച​ർ​ച്ച​യ്ക്കി​ടെ സ്പീ​ക്ക​ർ ട്രെ​വ​ർ മ​ല്ല​ർ​ഡ് പാ​ലു​കൊ​ടു​ത്തു പ​രി​ച​രി​ച്ച​ത്.

സ്പീ​ക്ക​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. സാ​ധാ​ര​ണ സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​വ​ർ മാ​ത്ര​മേ ഇ​രി​ക്കാ​റു​ള്ളൂ. പ​ക്ഷെ ഇ​ന്ന് ഒ​രു വി​ഐ​പി ഈ ​ക​സേ​ര എ​നി​ക്കൊ​പ്പം പ​ങ്കു​വ​ച്ചു. ട​മാ​റ്റി കൊ​ഫേ​ക്കും ടി​മ്മി​നും ആ​ശം​സ​ക​ൾ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ ട്വീ​റ്റ്.




പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ട​മാ​റ്റി കൊ​ഫേ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണ്. ത​ന്‍റെ പ​ങ്കാ​ളി​യാ​യ ടിം ​സ്മി​ത്തി​നൊ​പ്പം ഗ​ർ​ഭ​പാ​ത്രം വാ​ട​ക​ക്കെ​ടു​ത്താ​ണു ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. പി​താ​വി​നു​ള്ള പ്ര​സ​വ ശു​ശൂ​ശ്ര അ​വ​ധി​യി​ൽ​നി​ന്നു കൊ​ഫേ പാ​ർ​ല​മെ​ന്‍റി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദ്യ ദി​വ​സം ത​ന്നെ​യാ​ണ് ഈ ​സം​ഭ​വ​ത്തി​നു സ​ഭ സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ കു​ഞ്ഞി​നെ​യു​മേ​ന്തി പ്ര​സം​ഗി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡേ​നി​ന്‍റെ ചി​ത്രം ഏ​റെ പ്ര​ശ​സ്തി നേ​ടി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ കു​ഞ്ഞി​നെ മു​ല​യൂ​ട്ടി ഓ​സ്ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ ലാ​രി​സ വാ​ട്ടേ​ഴ്സും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.