ലൈ​വ് വാ​ർ​ത്തയ്ക്കിടെ കുറുമ്പുമായി മ​ക​ൻ; ചിരിയടക്കാനാവാതെ അവതാരക: ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ
സ്റ്റു​ഡി​യോ​യി​ലി​രു​ന്ന് ലൈ​വാ​യി വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ അ​വ​താ​ര​ക​യു​ടെ അ​രി​കി​ൽ വ​ന്ന് മകൻ കു​റു​മ്പ് കാ​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റ്. എം​എ​സ്എ​ൻ​ബി​സി ചാ​ന​ലി​ൽ റി​പ്പോ​ർ​ട്ട​ർ കോ​ട്നി കൂ​ബും വാ​ർ​ത്ത വാ​യി​ക്കു​മ്പോ​ഴാ​ണ് മ​ക​ൻ അ​രി​കെ​ത്തി​യ​ത്.

വ​ട​ക്ക​ൻ സി​റി​യ​യി​ൽ തു​ർ​ക്കി ന​ട​ത്തു​ന്ന വി​മാ​നാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​യു​ടെ രം​ഗ​പ്ര​വേ​ശം. മ​ക​നെ ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​വാ​തി​രു​ന്ന ഇ​വ​ർ ക്ഷ​മി​ക്കു, മ​ക്ക​ൾ എ​നി​ക്കൊ​പ്പ​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞ​തി​ന് ശേ​ഷം ച​ർ​ച്ച തു​ട​രു​ക​യാ​യി​രു​ന്നു.

ചാ​ന​ലി​ന്‍റെ ട്വി​റ്റ​ൽ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന് മു​ൻ​പ് ബി​ബി​സി റി​പ്പോ​ർ​ട്ട​ർ വാ​ർ​ത്ത വാ​യി​ക്കു​മ്പോ​ൾ മ​ക്ക​ൾ സ​മീ​പ​ത്ത് എ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.