കണ്ണില്ലാത്ത ക്രൂരത..! നാട്ടിലിറങ്ങി വി​ളകൾ ന​ശി​പ്പി​ച്ച നീ​ല​ക്കാ​ള​ക​ളെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ട്ട് വ​നം വ​കു​പ്പ്
Thursday, September 5, 2019 3:44 PM IST
വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച നീ​ല​ക്കാ​ള​യെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണ് നി​റ​യി​ക്കു​ന്നു. ബിഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

നീ​ല​ക്കാ​ള​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ തി​ന്ന് ന​ശി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ പ​രാ​തി പ്ര​വ​ഹി​ച്ച​താ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നും ഏ​ക​ദേ​ശം 300 നീ​ല​ക്കാ​ള​ക​ളെ​യാ​ണ് വെ​ടി​വ​ച്ചും ജീ​വ​നോ​ടെ കു​ഴി​ച്ചി​ട്ടും കൊ​ന്ന​ത്.

വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഒ​രു നീ​ല​ക്കാ​ള​യെ ജീ​വ​നോ​ടെ കു​ഴി​ച്ചി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത പ്ര​വൃ​ത്തി ചെ​യ്ത അ​ധി​കൃ​ത​ർ ഇ​തി​ന് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.