മ​ര​ണ​മ​യ​മാ​യി യു​എ​സ് ദി​ന​പ്പ​ത്രം; ഞാ​യ​റാ​ഴ്ച ച​ര​മം നി​റ​ഞ്ഞ​ത് 16 പേ​ജു​ക​ളി​ൽ
അ​മേ​രി​ക്ക​ൻ ദി​ന​പ്പ​ത്ര​മാ​യ ബോ​സ്റ്റ​ണ്‍ സ​ണ്‍​ഡേ ഗ്ലോ​ബ് ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ​ത് 16 പേ​ജ് ച​ര​മ​വാ​ർ​ത്ത​ക​ളു​മാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​ത്ര​ത്തി​ന്‍റെ പേ​ജു​ക​ൾ മ​ര​ണ​മ​യ​മാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​ദി​വ​സം ഏ​ഴു പേ​ജ് ച​ര​മ​വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്തു​നി​ന്നാ​ണ് ഈ ​കു​തി​പ്പ്. 13 മു​ത​ൽ 28 വ​രെ​യു​ള്ള പേ​ജു​ക​ളി​ലാ​ണ് ബോ​സ്റ്റ​ണ്‍ സ​ണ്‍​ഡേ ഗ്ലോ​ബ് ച​ര​മ​ത്തി​നു മാ​ത്ര​മാ​യി അ​ച്ചു​നി​ര​ത്തി​യ​ത്.

മ​സാ​ച്യു​സെ​റ്റ്സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ര​മാ​ണു ബോ​സ്റ്റ​ണ്‍ ഗ്ലോ​ബ്. 1706 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 38000-ൽ ​അ​ധി​കം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ഇ​റ്റ​ലി​യി​ലും ദി​ന​പ്പ​ത്രം ച​ര​മ​വാ​ർ​ത്ത​ക​ൾ​ക്കാ​യി ഭൂ​രി​ഭാ​ഗം പേ​ജു​ക​ളും മാ​റ്റി​വ​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റ്റ​ലി​യി​ലും പ​ത്ര​ത്താ​ളു​ക​ളി​ൽ മ​ര​ണം നി​റ​ഞ്ഞു​നി​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.