പ്രാ​യം വെ​റും സംഖ്യ​യ​ല്ലേ..! തൊണ്ണൂറാം വയസിൽ ഡാ​ൻ​സ് ക​ളി​ച്ച് ഞെട്ടിച്ച് മു​ത്ത​ശി
Friday, January 24, 2020 11:52 AM IST
തൊ​ണ്ണൂ​റാം വ​യ​സി​ലും ആ​വേ​ശം ചോ​രാ​തെ മ​നോ​ഹ​ര​മാ​യി നൃ​ത്തം ചെ​യ്യു​ന്ന മു​ത്ത​ശി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ. ജൂ​ലി​യ ലൂ​യി​സ് എ​ന്നാ​ണ് ഈ ​മു​ത്ത​ശി​യു​ടെ പേ​ര്. ചി​കി​ത്സ​യ്ക്ക് ശേ​ഷം മു​ത്ത​ശി നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഗോ​ൾ​ഡ​ൻ ഏ​ജ് ഹോം​ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ഇ​ന്ത്യാ​നോ​പോ​ളി​സി​ലു​ള്ള റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ലെ താ​മ​സ​ക്കാ​രി​യാ​ണ് ഈ ​മു​ത്ത​ശി. ചി​കി​ത്സ​യ്ക്ക് ശേ​ഷം നൃ​ത്തം ചെ​യ്യ​ണ​മെ​ന്ന് ഇ​വ​ർ​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മു​ത്ത​ശി​യു​ടെ കി​ടി​ല​ൻ നൃ​ത്തം ക​ണ്ട​വ​ർ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.